വാട്‌സ്ആപ്പിനായി കേന്ദ്ര സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍? എന്താണ് യാഥാര്‍ത്ഥ്യം.

Update: 2025-05-06 05:15 GMT

വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയെന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വ്യാജ വിവരങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍. അത്തരത്തിലൊരു നിര്‍ദേശം കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടില്ലെന്ന് വ്യക്തമാക്കി. വാട്‌സ്ആപ്പിലെ എല്ലാ കോളുകളും ഇനി റെക്കോര്‍ഡ് ചെയ്യും. എല്ലാ റെക്കോര്‍ഡിംഗ്‌സും സൂക്ഷിച്ചുവെക്കും. വാട്‌സ്ആപ്പിനെ കൂടാതെ ഫെയ്‌സ്ബുക്ക് , ഇന്‍സ്റ്റഗ്രാം , ട്വിറ്റര്‍ അക്കൗണ്ടുകളും നിരീക്ഷിക്കും, മൊബൈല്‍ ഫോണ്‍ കേന്ദ്ര മന്ത്രാലയവുമായി ബന്ധിപ്പിക്കും, തുടങ്ങി അക്കമിട്ട നിരത്തിയ മാര്‍ഗനിര്‍ദേശങ്ങളാണ് വ്യാജമായി പ്രചരിക്കുന്നത്.

ഈ പ്രചരണം വര്‍ഷങ്ങള്‍ക്കു മുന്നേ തുടങ്ങിയതാണ്. ഇത് സംബന്ധിച്ച് കേരള പൊലീസ് തന്നെ നിരവധി തവണ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇപ്പോള്‍ വീണ്ടും ഇതേ പ്രചരണം ആവര്‍ത്തിച്ച ഘട്ടത്തിലാണ കേന്ദ്ര സര്‍ക്കാര്‍ വീണ്ടും വ്യാജ സന്ദേശത്തിനെതിരെ രംഗത്ത് വന്നത്.

Full View

Similar News