LSS/USS പരീക്ഷാഫലം വ്യാജം; വ്യാജ വെബ്സൈറ്റിനെതിരെ മുന്നറിയിപ്പ്
കേരളത്തില്‍ എല്‍.എസ്.എസ് , യു.എസ്.എസ് പരീക്ഷാ ഫലം പ്രസീദ്ധീകരിച്ചെന്ന് കാട്ടി പ്രചരിക്കുന്ന വെബ്‌സൈറ്റ് വ്യാജമെന്ന് കണ്ടെത്തി. വ്യാജ വെബ്‌സൈറ്റ് ഉപയോഗിക്കാതിരിക്കാന്‍ ജനങ്ങള്‍ ശ്രദ്ധിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
കേരളാ പരീക്ഷാഭവനുമായി ബന്ധപ്പെട്ടതായി അവകാശവെച്ചുകൊണ്ട് കേരള ബോര്‍ഡ് ഓഫ് പബ്ലിക് എക്‌സാമിനേഷന്‍ എന്ന പേരിലാണ് വ്യാജ സ്ഥാപനം, ബി.പി കേരള എന്ന വ്യാജ വെബ്സൈറ്റ് വഴി പരീക്ഷാഫലം പ്രസിദ്ധീകരിച്ചതായി പ്രചരിപ്പിക്കുന്നത്. വ്യാജ പോര്‍ട്ടലില്‍ പരീക്ഷാ ഫലം ഏപ്രില്‍ 27ന് പ്രസിദ്ധീകരിച്ചുവെന്നാണ് അവകാശപ്പെടുന്നത്. എന്നാല്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ഫലം ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. നിലവില്‍ ഫലം തയാറാക്കുന്ന ഘട്ടത്തിലാണ്. ഔദ്യോഗികമായി പ്രസിദ്ധീകരിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ വ്യാജവാര്‍ത്തകളില്‍ വിശ്വസിക്കരുതെന്നും പരീക്ഷാഫലങ്ങളെ കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങള്‍ കേരള പരീക്ഷ ഭവൻ (https://www.pareekshabhavan.kerala.gov.in/) മുഖേന മാത്രമാണെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു.