''കമ്മീഷ്ണര്‍ ഇവിടെ സുരക്ഷിതനാണ്''; കമ്മീഷ്ണറുടെ പേരില്‍ വ്യാജ പ്രചരണം
റിപ്പബ്ലിക് ദിന പരേഡിനിടെ ബോധരഹിതനായി വീണ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷ്ണര്‍ തോമസ് ജോസിന്റെ ദൃശ്യം ഉപയോഗിച്ച് വ്യാജ പ്രചരണം. ഗവര്‍ണറുടെ പ്രസംഗത്തിനിടെ ബോധരഹിതനായി വീണ കമ്മീഷ്ണറുടെ വീഡിയോ നാം കണ്ടതാണ്. രക്ത സമ്മര്‍ദ്ദം കുറഞ്ഞതിനാല്‍ ആണ് ഇങ്ങനെ സംഭവിച്ചത്. കുറച്ച് നേരത്തിന് ശേഷം സുഖം പ്രാപിക്കുകയും ചെയ്തു. എന്നാല്‍ ഇതിന് ശേഷം വീഡിയോ പ്രചരിക്കുന്നത് മറ്റൊരുതരത്തിലാണ്. 45 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയ്‌ക്കൊപ്പം , കമ്മീഷ്ണര്‍ ഹൃദയാഘാതം വന്ന് മരിക്കുകയാണെന്ന തരത്തിലാണ് വ്യാജ പ്രചരണം. തെലുങ്ക് ഭാഷയിലാണ് പ്രചാരണം ഏറെയും. മലയാളം ചാനലുകളില്‍ വന്ന ദൃശ്യങ്ങള്‍ ചാനലിന്റെ ലോഗോയോട് കൂടി പ്രചരിപ്പിക്കുന്നതിനാല്‍ വിശ്വാസ്യത ഏറുകയാണ്. റിപ്പബ്ലിക് ദിനാഘോഷത്തിനിടെ കമ്മീഷ്ണര്‍ കുഴഞ്ഞുവീണു മരിച്ചു എന്ന തരത്തിലും പോസ്റ്റുകളുണ്ട്.