ഫോളോവേഴ്‌സിനെ തികക്കാന്‍ അമിത് ഷാ മരിച്ചുവെന്ന് വ്യാജ പോസ്റ്റ്!! യുവാവ് അറസ്റ്റില്‍
By : Online Desk
Update: 2024-12-26 06:17 GMT
സമൂഹ മാധ്യമങ്ങളില്‍ അമിത്ഷാ മരിച്ചുവെന്ന രീതിയില്‍ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. യു.പിയിലെ മൊറാദാബാദ് ജില്ലയില്‍ ബി.ജെ.പി ഓഫീസ് കൈകാര്യം ചെയ്യുന്ന അനില്‍ ശര്‍മയുടെ പരാതിയില്‍ ഗാസിയാബാദ് പൊലീസാണ് 34 വയസ്സുകാരനായ രോഹിത്തിനെ അറസ്റ്റ് ചെയ്തത്. ഭാരതീയ ന്യായ സംഹിതാ പ്രകാരം കേസെടുത്തിട്ടുണ്ടെന്നും ഐ.ടി ആക്ട് പ്രകാരവും കുറ്റങ്ങള്‍ ചുമത്തുമെന്നും ഇന്ദിരാപുരം അസിസ്റ്റന്റ് കമ്മീഷ്ണര്‍ സ്വതന്ത്ര കുമാര്‍ സിംഗ് പറഞ്ഞു. ഫോളേവേഴ്‌സിന്റെ എണ്ണം കൂട്ടാനാണ് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതെന്ന് രോഹിത് പൊലീസിനോട് പറഞ്ഞു.