പത്താം ക്ലാസില്‍ ഇനി പഠിക്കാം റോബോട്ടികസ്; രാജ്യത്ത് ആദ്യം
ഐ.സി.ടി പാഠപുസ്തകം ഒന്നാം വോള്യത്തിലെ റോബോട്ടുകളുടെ ലോകം എന്ന ആറാം അധ്യായവുമായി ബന്ധപ്പെട്ട് വിവിധ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കും.;
By : Online Desk
Update: 2025-05-19 07:24 GMT
തിരുവനന്തപുരം: സംസ്ഥാനത്തെ പത്താം ക്ലാസിലെ മുഴുവന്‍ കുട്ടികളും ഇനി റോബോട്ടിക്‌സ് പഠിക്കും. റോബോട്ടിക്‌സ് സാങ്കേതിക വിദ്യ മനസിലാക്കാനും പ്രായോഗിക പരീക്ഷണങ്ങള്‍ നടത്താനും വേണ്ടിയാണ് തീരുമാനം. പുതിയ അധ്യയന വര്‍ഷം മുതല്‍ റോബോട്ടിക്‌സ് പഠനം നിലവില്‍ വരും.്പത്താം ക്ലാസില്‍ റോബോട്ടിക്‌സിന്റെ പ്രായോഗിക പഠനം ഉള്‍പ്പെടുത്തുന്ന ആദ്യ സംസ്ഥാനമായി കേരളം മാറും. പത്താം ക്ലാസിലെ ഐ.സി.ടി പാഠപുസ്തകം ഒന്നാം വോള്യത്തിലെ റോബോട്ടുകളുടെ ലോകം എന്ന ആറാം അധ്യായവുമായി ബന്ധപ്പെട്ട് വിവിധ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കും. സെര്‍ക്കീട്ട് നിര്‍മാണം, സെന്‍സറുകളുടെയും ആക്ചുവേറ്ററുകളുടെയും ഉപയോഗം, പ്രോഗ്രാമിംഗ് വഴി ഇലക്ട്രോണിക്‌സ് ഉപകരണങ്ങളെ നിയന്ത്രിക്കല്‍. തുടങ്ങി വിവിധ മേഖലകളില്‍ വിദ്യാര്‍ഥികള്‍ക്ക് പരിജ്ഞാനം ലഭിക്കും.