കുട്ടികൾ സങ്കടം പറഞ്ഞു; സ്‌കൂളുകളില്‍ ഇനി ലിഫ്റ്റും എസിയും പരിഗണിക്കുമെന്ന് മന്ത്രി

Update: 2025-02-16 05:47 GMT

കാസറകോട്:' എന്റെ സാറേ ഒരുപാട് പടി കയറണം, നട്ടെല്ല് വേദന സഹിക്കാന്‍ വയ്യ! പടന്ന ഗവ. യു.പി. സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി അമാന അബ്ദുല്‍ റഹീമിന്റെ വിദ്യാഭ്യാസ മന്ത്രിയോടുള്ള ഈ സങ്കടം പറച്ചിൽ മന്ത്രി കേട്ടു കേരളം മുഴുവൻ വിദ്യാലയങ്ങൾക്ക് പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുമ്പോൾ ലിഫ്റ്റ് ഏർപ്പെടുത്തുന്നത് പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു. . പടന്ന ഗവ. യു.പി. സ്‌കൂളിലെ പുതിയ ബഹുനില കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങിനത്തിയ പൊതു വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടിയെ നേരിട്ട്ട കണ്ട് കുട്ടികള്‍ തങ്ങളുടെ പരാതികള്‍ ഉന്നയിച്ചപ്പോള്‍ സംസ്ഥാനത്തെ സ്‌കൂളുകളെ കൂടുതല്‍ സൗകര്യ പ്രദമാക്കാനുള്ള തീരുമാനത്തിലേക്ക് ആണ് അത് വഴിയൊരുക്കിയത്. വിദ്യാര്‍ത്ഥികള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ നേരിട്ടു കേട്ട മന്ത്രി കുട്ടികളുടെ പ്രയാസങ്ങൾ പരിഗണിച്ച് പ്രഖ്യാപനം വേദിയില്‍ നിന്ന് തന്നെ നടത്തി. നട്ടെല്ല് വേദന കുറയ്ക്കാൻ പാഠപുസ്തകങ്ങളുടെ കനം കുറയ്ക്കാന്‍ വേദിയില്‍ തന്നെ തീരുമാനമായി.

'എന്തൊരു ചൂടാണ് സാറേ! എല്ലാ ക്ലാസിലും എസി വേണം,' ആറാം ക്ലാസ്സുകാരി ഫാത്തിമ ഷബീര്‍ അലിയുടെ ഈ സങ്കടം ക്ലാസ്മുറികളിലെ ചൂട് പ്രശ്‌നം വീണ്ടും ചര്‍ച്ച വിഷയമാക്കി. കുട്ടികളുടെ ആവശ്യത്തിനു പുറകെ തന്നെ മന്ത്രിയുടെ പ്രഖ്യാപനവുമായി ഇനി പുതിയ സ്‌കൂള്‍ കെട്ടിടങ്ങള്‍ എല്ലാം ലിഫ്‌റ്റോടു കൂടിയാകും. പുതിയ ക്ലാസ്മുറികള്‍ എസി സൗകര്യത്തോടെ നിര്‍മിക്കുന്നതും ആലോചിക്കും. വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും കൂടുതല്‍ സൗകര്യങ്ങള്‍ ഉറപ്പാക്കുമെന്ന് മന്ത്രി ഉറപ്പു നല്‍കി. പിലിക്കോട് ജി.വി.എ.ല്‍,പി എസ് ലെ രണ്ടാം ക്ലാസ്സുക്കാരന്‍ കശ്യപിനും ഉണ്ടായിരുന്നു മന്ത്രി മാമനോട് പറയാന്‍ ഒരു പരാതി. കളിക്കാന്‍ കളിസ്ഥലം വേണം അതായിരുന്നു കശ്യപ്പിന്റെ ആവശ്യം. കളിസ്ഥലം നിര്‍മിക്കാന്‍ ആവശ്യമായ നടപടികള്‍ ഉടന്‍ സ്വീകരിക്കാന്‍ മന്ത്രി വേദിയിൽ ഉണ്ടായിരുന്ന എം രാജഗോപാലൻ എംഎൽഎയോടും രാജ്മോഹൻ ഉണ്ണിത്താൻ എംപി യോടും അഭ്യർത്ഥിച്ചു പിലിക്കോട് ഗവണ്മെന്റ് ഐ ടി ഐ കെട്ടിട ശിലാസ്ഥാപനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാര്‍ത്ഥികള്‍ക്കായി മികച്ച പഠന പരിസ്ഥിതി സൃഷ്ടിക്കുക മാത്രമല്ല, അവരുടെ ആവശ്യങ്ങള്‍ കേള്‍ക്കുകയും അതിനുള്ള തക്ക നടപടികള്‍ സ്വീകരിക്കുകയും ചെയ്യുക എന്നത്തും സര്‍ക്കാരിന്റെ കടമയാണെന്ന് മന്ത്രി വ്യക്തമാക്കി.

Similar News