സി.ബി.എസ്.ഇ 10, 12 ക്ലാസുകളിലെ ഫലം ഇന്നുണ്ടാകില്ല; അടുത്ത ആഴ്ചയോടെ പ്രഖ്യാപിക്കും

റിസള്‍ട്ട് വരുന്ന തീയതി മുന്‍കൂട്ടി പ്രഖ്യാപിക്കുമെന്നും സി.ബി.എസ്.ഇ;

Update: 2025-05-02 07:50 GMT

ന്യൂഡല്‍ഹി: സി.ബി.എസ്.ഇ 10, 12 ക്ലാസുകളിലെ ഫലം അടുത്ത ആഴ്ചയോടെ പ്രഖ്യാപിക്കുമെന്ന് വ്യക്തമാക്കി ബോര്‍ഡ്. സി.ബി.എസ്.ഇ 10, 12 ക്ലാസുകളിലെ ഫലം വെള്ളിയാഴ്ച ഉണ്ടാകുമെന്ന രീതിയില്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപക പ്രചാരണം നടന്നിരുന്നു. ഇതിന് പിന്നാലെയാണ് ഫലം പ്രഖ്യാപിക്കുന്ന കാര്യത്തിലെ തീരുമാനം വ്യക്തമാക്കി സി.ബി.എസ്.ഇ ബോര്‍ഡ് രംഗത്തെത്തിയത്.

റിസള്‍ട്ട് വരുന്ന തീയതി മുന്‍കൂട്ടി പ്രഖ്യാപിക്കുമെന്നും സി.ബി.എസ്.ഇ അറിയിച്ചു. സോഷ്യല്‍ മീഡിയയിലും ചില മാധ്യമങ്ങളിലും ഇത് സംബന്ധിച്ച് തെറ്റായ വിവരം നല്‍കിയിരുന്നു. വിവരങ്ങള്‍ക്കായി സി.ബി.എസ്.ഇയുടെ ഔദ്യോഗിക വെബ് സൈറ്റായ cbse.gov.in cbseresults.nic.in, results.cbse.nic.in എന്നിവ സന്ദര്‍ശിക്കാം.

രാജ്യമെമ്പാടുമുള്ള 44 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ നിലവില്‍ സി.ബി.എസ്.ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം കാത്തിരിക്കുകയാണ്. 2025 ലെ ബോര്‍ഡ് പരീക്ഷകള്‍ ഫെബ്രുവരി 15 മുതല്‍ മാര്‍ച്ച് 18 വരെയാണ് നടന്നത്.

Similar News