കാഴ്ച പരിമിതരുടെ വിദ്യാലയത്തില്‍ പ്രവേശനം ആരംഭിച്ചു
40 ശതമാനമെങ്കിലും കാഴ്ച കുറവ് ഉള്ളവര്‍ക്കും പൂര്‍ണമായി കാഴ്ച ഇല്ലാത്തവര്‍ക്കുമാണ് പ്രവേശനം അനുവദിക്കുക.;
By : Online correspondent
Update: 2025-04-28 10:55 GMT
പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ കാസര്‍കോട് വിദ്യാനഗറില്‍ പ്രവര്‍ത്തിക്കുന്ന കാഴ്ച പരിമിതരുടെ വിദ്യാലയത്തില്‍ ഒന്ന് മുതല്‍ ഏഴു വരെ ക്ലാസ്സുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു. 40 ശതമാനമെങ്കിലും കാഴ്ച കുറവ് ഉള്ളവര്‍ക്കും പൂര്‍ണമായി കാഴ്ച ഇല്ലാത്തവര്‍ക്കുമാണ് പ്രവേശനം അനുവദിക്കുക.
അക്കാദമിക് വിഷയങ്ങള്‍ക്ക് പുറമെ ബ്രയില്‍ എഴുത്ത്, സ്വതന്ത്ര സഞ്ചാര പരിശീലനം, സംഗീതം, ഉപകരണ സംഗീതം, ക്രാഫ്റ്റ്, കായിക വിദ്യാഭ്യാസം, കമ്പ്യൂട്ടര്‍ പരിശീലനം എന്നിവയും അടങ്ങുന്ന വിദ്യാഭ്യാസ പദ്ധതിയാണ് നല്‍കുന്നത്. ആണ്‍ കുട്ടികള്‍ക്കും പെണ്‍ കുട്ടികള്‍ക്കും പ്രത്യേക ഹോസ്റ്റല്‍ സൗകര്യവും ലഭിക്കും. താല്‍പര്യമുള്ളവര്‍ ഫോണ്‍ : 9495462946, 04994 255128.ഇ മെയില്‍: gbs.kasaragod@gmail.com ബന്ധപ്പെടുക.