കോയമ്പത്തൂരില്‍ വാഹനാപകടം: പിഞ്ചുകുഞ്ഞുള്‍പ്പെടെ മൂന്ന് മലയാളികള്‍ മരിച്ചു
By : Online Desk
Update: 2024-12-12 10:04 GMT
കോയമ്പത്തൂര്‍: എല്‍ ആന്‍ഡ് ടി ബൈപ്പാസില്‍ കാറും വാനും കൂട്ടിയിടിച്ച് രണ്ട് മാസം പ്രായമുളള ആണ്‍ കുഞ്ഞുള്‍പ്പെടെ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം. തിരുവല്ല സ്വദേശികളായ ജേക്കബ് എബ്രഹാം (60), ഭാര്യ ഷീന ജേക്കബ്, പേരക്കുട്ടി രണ്ട് മാസം പ്രായമുള്ള ആരോണ്‍ ജേക്കബ് തോമസ് എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മരുമകള്‍ എലീന തോമസിനെ (30) ഗുരുതര പരിക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റി.
തിരുവല്ലയില്‍ നിന്ന് മരുമകള്‍ അലീനയെയും കുഞ്ഞിനെയും ബംഗളൂരുവിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഇവര്‍ സഞ്ചരിച്ചിരുന്ന കാറും പാലക്കാട് ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയും തമ്മില്‍ കൂട്ടിയിട്ടിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി