ഉറങ്ങിക്കിടന്ന യുവാവിനെ വീടിന് സമീപത്തെ റബ്ബര്‍ തോട്ടത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

അഗല്‍പാടി അന്നപൂര്‍ണേശ്വരി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്യൂണ്‍ ഉബ്രംഗളയിലെ എ.എസ്. ബാലകൃഷ്ണയാണ് മരിച്ചത്;

Update: 2025-06-30 06:59 GMT

ബദിയടുക്ക: യുവാവിനെ വീടിന് സമീപത്തെ റബ്ബര്‍ തോട്ടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അഗല്‍പാടി അന്നപൂര്‍ണേശ്വരി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്യൂണ്‍ ഉബ്രംഗള സീതാംഗുളിയിലെ എ.എസ്. ബാലകൃഷ്ണ (48)യാണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ നാല് മണിയോടെ കിടപ്പു മുറിയില്‍ ബാലകൃഷ്ണന്‍ ഇല്ലാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ തിരച്ചലില്‍ വീടിന് സമീപത്തെ റബ്ബര്‍ തോട്ടത്തില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ ആസ്പത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു.

ഉബ്രംഗളയിലെ മഹാലിംഗ മണിയാണിയുടെയും കുസുമയുടെയും മകനാണ്. ഭാര്യ: സുശീല. മക്കളില്ല. സഹോദരങ്ങള്‍: രവീന്ദ്ര, ശ്രീദേവി, സുമന, പൂര്‍ണിമ, ശാന്ത, ദീപിക. ബദിയടുക്ക പൊലിസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.

Similar News