അസുഖം മൂലം ചികിത്സയിലായിരുന്ന യുവ കര്‍ഷകന്‍ മരിച്ചു

പെരിയാല്‍ കുമ്പത്തൊട്ടിയിലെ പരേതനായ ഷീന റൈയുടെയും രത്‌നാവതിയുടെയും ഏക മകനായ മഹേഷ് കുമാര്‍ റൈ ആണ് മരിച്ചത്;

Update: 2025-11-08 05:48 GMT

പെര്‍ള : അസുഖം മൂലം ചികിത്സയിലായിരുന്ന യുവ കര്‍ഷകന്‍ മരിച്ചു. പെരിയാല്‍ കുമ്പത്തൊട്ടിയിലെ പരേതനായ ഷീന റൈയുടെയും രത്‌നാവതിയുടെയും ഏക മകനായ മഹേഷ് കുമാര്‍ റൈ(36) ആണ് മരിച്ചത്. അര്‍ബുധ രോഗ ബാധിതനായി ചികിത്സയിലായിരുന്നു. അസുഖം മുര്‍ച്ഛിച്ചതിനെ തുടര്‍ന്ന് രണ്ട് ദിവസം മുമ്പ് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

ചികിത്സയ്ക്കിടെ വെള്ളിയാഴ്ച രാവിലെയാണ് അന്ത്യം. മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

Similar News