മരം വെട്ടുന്നതിനിടെ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു
പുത്തൂര്‍ ശിങ്കനാടി സ്വദേശിയും പെര്‍ള ബജക്കുട് ലു ഉന്നതിയില്‍ താമസക്കാരനുമായ ജയപ്രകാശ് ആണ് മരിച്ചത്;
By : Online correspondent
Update: 2025-09-09 04:29 GMT
പെര്‍ള: മരം വെട്ടുന്നതിനിടെ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. പുത്തൂര്‍ ശിങ്കനാടി സ്വദേശിയും പെര്‍ള ബജക്കുട് ലു ഉന്നതിയില്‍ താമസക്കാരനുമായ ജയപ്രകാശ്(51) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെ കാട്ടുകുക്കെ മിട്ടൂരില്‍ സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് മരം മുറിക്കുന്നതിനിടെ ജയപ്രകാശ് കുഴഞ്ഞുവീഴുകയായിരുന്നു.
ഉടന്‍ തന്നെ ആസ്പത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഐത്തപ്പ - അരുണ ദമ്പതികളുടെ മകനാണ്. ഭാര്യ: മീനാക്ഷി(അംഗണ്‍വാടി ജീവനക്കാരി). മക്കള്‍: ധനുഷ്, ഋതിക്. സഹോദരങ്ങള്‍: പ്രകാശ്, ലത, വനിത.