യുവതി കിണറ്റില്‍ വീണു മരിച്ചു
പൈക്ക മണവാട്ടി മഖാമിനടുത്തുള്ള ഹസൈനാരുടെ ഭാര്യ മൈമൂനയാണ് മരിച്ചത്;
നെല്ലിക്കട്ട: യുവതി കിണറ്റില്‍ വീണ് മരിച്ചു. പൈക്ക മണവാട്ടി മഖാമിനടുത്തുള്ള ഹസൈനാരുടെ ഭാര്യ മൈമൂന(43) യാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ മാതാവിനെ കാണാത്തതിനെ തുടര്‍ന്ന് മകന്‍ അയല്‍ക്കാരുമായി ചേര്‍ന്ന് നടത്തിയ അന്വേഷണത്തിനിടയിലാണ് കിണറ്റില്‍ മൃതദേഹം കണ്ടത്.
കിണറ്റിനരികില്‍ പാത്രം കണ്ട് നോക്കിയപ്പോഴാണ് അതിനകത്ത് വീണു കിടക്കുന്നത് കണ്ടത്. ആള്‍മറയുള്ള കിണറിന്റെ കപ്പിയില്‍ കുടുങ്ങിയ വള്ളി ശരിയാക്കുന്നതിനിടയില്‍ കാല്‍ തെന്നി കിണറില്‍ വീണതാകാമെന്ന് സംശയിക്കുന്നതായി അയല്‍വാസികള്‍ പറഞ്ഞു.
പൈക്കയിലെ പരേതനായ അസൈനാറിന്റെയും ആയിശയുടെയും മകളാണ്. മക്കള്‍: അബൂബക്കര്‍, സിദ്ദീഖ്, സാദിത്ത്, സാക്കിര്‍, സഹന ഫാത്തിമ. സഹോദരങ്ങള്‍: മുഹമ്മദ് ഷെരീഫ്, സാറ, നിസ, നസീമ. ബദിയടുക്ക പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.