വിദ്യാഗിരി-കന്യാന ജംഗ്ഷനില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ടു പേര്‍ക്ക് പരിക്ക്
അടിക്കടിയുണ്ടാകുന്ന അപകടം കണക്കിലെടുത്ത് വിദ്യാഗിരി കന്യാന റോഡ് ജംഗ്ഷനില്‍ വാഹനങ്ങളുടെ വേഗത നിയന്ത്രിക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തണമെന്ന് നാട്ടുകാര്‍;
ബദിയടുക്ക: ബദിയടുക്ക -ഏത്തടുക്ക സുള്ള്യപദവ് റോഡിലെ വിദ്യാഗിരി -കന്യാന ജംഗ്ഷനില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ടു പേര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചു മണിയോടെയാണ് അപകടം.
ബദിയടുക്ക ഭാഗത്ത് നിന്നും കുംബഡാജെ ഭാഗത്തേക്ക് പോവുകയായിരുന്ന കാറും എതിര്‍ ദിശയില്‍ നിന്നും വന്ന സ്‌കൂട്ടറുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചു വീണാണ് സ്‌കൂട്ടര്‍ യാത്രക്കാരായ ഇരുവര്‍ക്കും പരിക്കേറ്റത്.
ബദിയടുക്കയില്‍ നിന്നും വിദ്യാഗിരിയിലേക്കും കുംബഡാജെയിലേക്കും പോകുന്ന റോഡില്‍ വളവും ഇരു വശങ്ങളിലും ഇറക്കവുമുള്ളതുകൊണ്ട് ഇവിടെ അപകടം പതിവാകുന്നു. ഇവിടെ വേഗത നിയന്ത്രണത്തിനുളള സംവിധാനമോ സൂചന ബോര്‍ഡോ സ്ഥാപിച്ചിട്ടില്ല. അടിക്കടിയുണ്ടാകുന്ന അപകടം കണക്കിലെടുത്ത് വിദ്യാഗിരി കന്യാന റോഡ് ജംഗ്ഷനില്‍ വാഹനങ്ങളുടെ വേഗത നിയന്ത്രിക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.