സ്‌കൂട്ടറില്‍ കടത്തിയ 47.760 ഗ്രാം കഞ്ചാവുമായി രണ്ടുപേര്‍ അറസ്റ്റില്‍

അറസ്റ്റിലായത് കുമ്പഡാജെ കറുവല്‍ത്തടുക്കയിലെ അബ്ദുള്‍ ബഷീര്‍, കറുവല്‍ത്തടുക്ക കോരിമൂലയിലെ അബ്ദുള്‍ സമദ് എന്നിവര്‍;

Update: 2025-07-16 05:52 GMT

ബദിയടുക്ക: സ്‌കൂട്ടറില്‍ കടത്തിയ 47.760 ഗ്രാം കഞ്ചാവുമായി രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കുമ്പഡാജെ കറുവല്‍ത്തടുക്കയിലെ അബ്ദുള്‍ ബഷീര്‍(29), കറുവല്‍ത്തടുക്ക കോരിമൂലയിലെ അബ്ദുള്‍ സമദ്(21) എന്നിവരെയാണ് ബദിയടുക്ക എസ്.ഐ സുമേഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.

ചൊവ്വാഴ്ച വൈകിട്ട് 3.45 മണിയോടെ നാരമ്പാടി എ. പി സര്‍ക്കിളില്‍ വാഹനപരിശോധന നടത്തുകയായിരുന്ന പൊലീസ് സ്‌കൂട്ടര്‍ തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. കഞ്ചാവും സ്‌കൂട്ടറും കസ്റ്റഡിയിലെടുത്ത പൊലീസ് രണ്ടുപേരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. വില്‍പ്പനയ്ക്കായാണ് ഇരുവരും സ്‌കൂട്ടറില്‍ കഞ്ചാവ് കടത്താന്‍ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.

Similar News