നിര്‍ത്തിയിട്ട ഓട്ടോ റിക്ഷയ്ക്ക് മുകളില്‍ മരത്തിന്റെ ശിഖരം പൊട്ടി വീണു

മുകളിലെ ബസാറില്‍ പാതയോരത്ത് വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും ഭീഷണിയായിരുന്ന കൂറ്റന്‍ മരത്തിന്റെ ശിഖരമാണ് പൊട്ടി വീണത്;

Update: 2025-07-03 05:14 GMT

ബദിയടുക്ക: നിര്‍ത്തിയിട്ട ഓട്ടോ റിക്ഷയ്ക്ക് മുകളില്‍ മരത്തിന്റെ ശിഖരം പൊട്ടി വീണു. അവിടെ ഉണ്ടായിരുന്നവര്‍ അപകടത്തില്‍ നിന്നും ഭാഗ്യംകൊണ്ട് രക്ഷപ്പെട്ടു. ബുധനാഴ്ച വൈകിട്ട് ബദിയടുക്ക മുകളിലെ ബസാറിലാണ് സംഭവം. മുകളിലെ ബസാറില്‍ പാതയോരത്ത് വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും ഭീഷണിയായിരുന്ന കൂറ്റന്‍ മരത്തിന്റെ ശിഖരമാണ് പൊട്ടി വീണത്.

ഗവ. ഹൈസ്‌കൂള്‍, നവജീവന ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നിരവധി യാത്രക്കാര്‍ കടന്നുപോകുന്ന സ്ഥലത്താണ് മരം അപകടാവസ്ഥയിലുള്ളത്. അതേ മരത്തിനടിയിലാണ് ഓട്ടോ റിക്ഷകള്‍ നിര്‍ത്തിയിടുന്നത്. വേനല്‍ കാലത്ത് ചൂടില്‍ നിന്നും ആശ്വാസമേകാന്‍ ഈ മര ചുവടിനെയാണ് ആശ്രയിക്കുന്നത്. അപകടാവസ്ഥ മുന്നില്‍ കണ്ട് മരം മുറിച്ചു നീക്കംചെയ്യണമെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതരോട് ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടായില്ലെന്നാണ് പരാതി.

Similar News