നാരംപാടി പുണ്ടൂരില്‍ തെരുവ് നായ ആക്രമണം രൂക്ഷം; രണ്ട് ആടുകളെ കൊന്നു; ഭീതിയോടെ നാട്ടുകാര്‍
വീടിന് സമീപത്തെ പറമ്പില്‍ മേയാന്‍ കെട്ടിയതായിരുന്നു.;
ബദിയടുക്ക: ചെങ്കള പഞ്ചായത്ത് അഞ്ചാം വാര്‍ഡിലെ നാരംപാടി പുണ്ടൂരില്‍ തെരുവ് നായയുടെ ആക്രമണം രൂക്ഷമാവുകയാണ്. ചൊവ്വാഴ്ച വൈകിട്ട് പുണ്ടൂരിലെ അജ്ജാവരം ആസ്യമ്മയുടെ രണ്ട് ആടുകളെയാണ് കടിച്ചുകൊന്നത്. വീടിന് സമീപത്തെ പറമ്പില്‍ മേയാന്‍ കെട്ടിയതായിരുന്നു.
ജനവാസ മേഖലയില്‍ അലഞ്ഞുതിരിയുന്ന തെരുവുനായ നാട്ടുകാര്‍ക്ക് ഭീഷണിയാവുകയാണ്. മദ്രസയിലേക്ക് നടന്നുപോകുന്ന ചെറിയ കുട്ടികളുടേയും വീട്ടുമുറ്റത്ത് കളിക്കുന്ന കുട്ടികളുടെയും ജീവന് ഇത് ഭീഷണിയാണെന്ന് നാട്ടുകാര്‍ പറയുന്നു. ഈ പ്രദേശങ്ങളില്‍ നായ കോഴികളെ പിടികൂടുന്നതും പതിവാണ്.
തെരുവ് നായകളെ പിടികൂടാനുള്ള നടപടി അധികൃതര്‍ സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. പഞ്ചായത്ത് അധികാരികള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും അല്ലാത്തപക്ഷം പ്രതിഷേധം അടക്കമുള്ള നടപടിയിലേക്ക് കടക്കുമെന്നും നാട്ടുകാര്‍ മുന്നറിയിപ്പ് നല്‍കി.