കാണാതായ വയോധികയെ കുളത്തില്‍ വീണുമരിച്ചനിലയില്‍ കണ്ടെത്തി
ബജക്കുടലു സേറാജെയിലെ പരേതനായ അമ്മു മൂല്യയുടെ ഭാര്യ കുസുമയാണ് മരിച്ചത്;
പെര്‍ള: വയോധിക വീടിന് സമീപത്തെ കുളത്തില്‍ വീണു മരിച്ചു. എന്‍മകജെ പഞ്ചായത്ത് ബജക്കുടലു സേറാജെയിലെ പരേതനായ അമ്മു മൂല്യയുടെ ഭാര്യ കുസുമ(84)യാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ വീടിന് സമീപത്തെ തോട്ടത്തില്‍ പോയതാണെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഏറെ വൈകിയും കാണാത്തതിനെ തുടര്‍ന്ന് ബന്ധുക്കളും അയല്‍വാസികളും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ തോട്ടത്തിലെ കുളത്തില്‍ വീണു കിടക്കുന്നതായി കണ്ടെത്തി.
ഉടന്‍ തന്നെ ആശുപത്രയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. അബദ്ധത്തില്‍ കാല്‍തെന്നി വീണതാകാമെന്ന് സംശയിക്കുന്നതായി ബന്ധുക്കള്‍ പറഞ്ഞു.
മക്കള്‍: കൃഷ്ണ കുമാരി, കസ്തൂരി, മോഹിനി, സുരേശ. മരുമക്കള്‍: രഘു, പ്രഭാകര, ജയരാമ, ശാംഭവി. ബദിയടുക്ക പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.