വളമുഗറിലെ റിട്ട. പ്രിന്‍സിപ്പല്‍ മക്കയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
പള്ളം ഒളമുഗറുവിലെ ബാപ്പുഞ്ഞി മാസ്റ്റര്‍ ആണ് മരിച്ചത്.;
By : Online correspondent
Update: 2025-05-24 06:13 GMT
മുണ്ട്യത്തടുക്ക: പരിശുദ്ധ ഹജ്ജ് കര്‍മ്മത്തിന് യാത്ര പുറപ്പെട്ട പള്ളം വളമുഗര്‍ സ്വദേശി മക്കയില്‍വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കാസര്‍കോട് നെല്ലിക്കുന്ന് ഹയര്‍ സെക്കന്ററി സ്‌കൂള്‍ റിട്ട.പ്രിന്‍സിപ്പല്‍ പള്ളം ഒളമുഗറുവിലെ ബാപ്പുഞ്ഞി മാസ്റ്റര്‍(72 )ആണ് മരിച്ചത്.
ഭാര്യ ആയിഷയുടെയും, സഹോദരി മറിയമ്മയുടെയും കൂടെയാണ് ഹജ്ജ് കര്‍മ്മം നിര്‍വ്വഹിക്കുന്നതിനായി യാത്ര തിരിച്ചത്. പരേതരായ മമ്മുഞ്ഞിയുടെയും കദീജയുടെയും മകനാണ്. മക്കള്‍: സിദ്ദീഖ് ഒളമുഗര്‍(മുസ്ലീം ലീഗ് മഞ്ചേശ്വരം മണ്ഡലം സെക്രട്ടറി), ഷെരീഫ്, അസീസ്, സത്താര്‍, ഷഹാന. മരുമക്കള്‍:ഷംനാസ് ബദിയടുക്ക, മിസ്രിയ, റംസീന, ബുഷ്റ, ജുബൈറിയ.
സഹോദരന്‍: അബ്ദുല്ല. ഖബറടക്കം മക്കയില്‍ വെച്ചു നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.