മസ്തിഷ്‌കാഘാതം: ബദിയടുക്കയിലെ ചുമട്ടു തൊഴിലാളി മരിച്ചു
കാടമന മാടത്തടുക്ക മുച്ചിര്‍ക്കവെയിലെ എം.ശങ്കരയാണ് മരിച്ചത്;
By : Online correspondent
Update: 2025-07-15 04:40 GMT
ബദിയടുക്ക: അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ചുമട്ട് തൊഴിലാളി മരിച്ചു. കാടമന മാടത്തടുക്ക മുച്ചിര്‍ക്കവെയിലെ എം.ശങ്കര (56)യാണ് മരിച്ചത്. ഞായറാഴ്ച വീട്ടില്‍ വിശ്രമിക്കുന്നതിനിടെ മസ്തിഷ്‌കാഘാതം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കാസര്‍കോട് സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു.
ചികിത്സയ്ക്കിടെ ഇന്ന് പുലര്‍ച്ചെ അഞ്ചര മണിയോടെ ആസ്പത്രിയില്‍ വെച്ച് മരണം സംഭവിച്ചു. കഴിച്ച 25വര്‍ഷമായി ബദിയടുക്ക ടൗണില്‍ ചുമട്ടു തൊഴിലാളിയായി ജോലിചെയ്ത് വരികയായിരുന്നു. പരേതരായ ചുക്രയുടെയും മായിലിയുടെയും മകനാണ്. ഭാര്യ: പൂര്‍ണിമ(അംഗന്‍വാടി ഹെല്‍പ്പര്‍, മാടത്തടുക്ക ).മക്കള്‍: മഞ്ചുനാഥ, മനീഷ്, മഞ്ചുഷ.