ഓട്ടോ റിക്ഷയില്‍ കടത്തിയ 1.312 കിലോ ഗ്രാം കഞ്ചാവുമായി ഒരാള്‍ പിടിയില്‍; കൂട്ടുപ്രതി രക്ഷപ്പെട്ടു
പുത്തിഗെ അംഗടിമുഗര്‍ പെര്‍ളാടത്തെ പി.എം റിഫായിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്;
By : Online correspondent
Update: 2025-08-27 05:21 GMT
ബദിയടുക്ക: ഓട്ടോറിക്ഷയില്‍ കടത്തിയ 1.312 കിലോ ഗ്രാം കഞ്ചാവുമായി ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. പുത്തിഗെ അംഗടിമുഗര്‍ പെര്‍ളാടത്തെ പി.എം റിഫായി(42)യെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൂട്ടുപ്രതിയായ ബാപ്പാലിപ്പൊനത്തെ സഹദ് എന്ന അദ്ദു രക്ഷപ്പെട്ടു.
ചൊവ്വാഴ്ച രാത്രി 11.30 മണിയോടെ ബദിയടുക്ക എസ്.ഐ അഖിലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പട്രോളിങ്ങ് നടത്തുന്നതിനിടെ ചെര്‍ളടുക്ക ബസ് സ്റ്റോപ്പിന് മുന്‍വശത്ത് കെ.എല്‍ 14 എം 8036 നമ്പര്‍ ഓട്ടോറിക്ഷ തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോഴാണ് 1.312 കിലോ ഗ്രാം കഞ്ചാവ് കണ്ടെത്തിയത്. റിഫായിയെ പൊലീസ് പിടികൂടിയെങ്കിലും സഹദ് ഓട്ടോയില്‍ നിന്ന് ഇറങ്ങിയോടി രക്ഷപ്പെടുകയായിരുന്നു. സഹദിനെതിരെ പൊലീസ് കേസെടുത്തു.