കാട്ടുകുക്കെയില്‍ വീടിന് മുകളില്‍ മണ്ണിടിഞ്ഞു വീണു; 2 കുട്ടികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

നാരായണ നായക്കിന്റെ വീടിന് സമീപമുള്ള കുന്നാണ് ഇടിഞ്ഞ് വീണത്;

Update: 2025-06-17 06:59 GMT

പെര്‍ള: കനത്ത മഴയിലും കാറ്റിലും വീടിന് മുകളില്‍ മണ്ണിടിഞ്ഞ് വീണ് മേല്‍ക്കൂര തകര്‍ന്നു. രണ്ടു കുട്ടികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. എന്‍മകജെ പഞ്ചായത്തിലെ കാട്ടുകുക്കെ വാട്ടയില്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം.

കാട്ടുകുക്കെ നാരായണ നായക്കിന്റെ വീടിന് സമീപമുള്ള കുന്നാണ് ഇടിഞ്ഞ് വീണത്. നാരായണ നായക്കും ഭാര്യയും ജോലിക്ക് പോയിരുന്നു. വീട്ടില്‍ രണ്ട് കുട്ടികള്‍ മാത്രമെ ഉണ്ടായിരുന്നുള്ളൂ. ഷീറ്റ് പാകിയ വീടിന്റെ മേല്‍ക്കൂര തകര്‍ന്നുവെങ്കിലും കുട്ടികള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

Similar News