ശക്തമായ മഴയില്‍ റോഡില്‍ തുരങ്കം രൂപപ്പെട്ടു; പരിസരവാസികള്‍ ഭീതിയില്‍
പെര്‍ള കെ.കെ.റോഡിലൂടെ കാട്ടുകുക്കെക്ക് കടന്ന് പോകുന്ന അഡ് ക്കം നൈഫ് ഗല്ലിക്കരികിലെ റോഡിലാണ് തുരങ്കം രൂപപ്പെട്ടത്.;
By : Online correspondent
Update: 2025-05-24 06:20 GMT
പെര്‍ള: ശക്തമായ മഴയില്‍ റോഡില്‍ പൊടുന്നനെ വലിയ തുരങ്കം രൂപപ്പെട്ടു. ഇതോടെ പരിസരവാസികള്‍ ഭീതിയില്‍ കഴിയുകയാണ്. വെള്ളിയാഴ്ച രാവിലെ പെയ്ത ശക്തമായ മഴയെ തുടര്‍ന്നാണ് പൊടുന്നനെ റോഡിന് നടുവില്‍ വലിയ തുരങ്കം രൂപപ്പെട്ടത്. പെര്‍ള കെ.കെ.റോഡിലൂടെ കാട്ടുകുക്കെക്ക് കടന്ന് പോകുന്ന അഡ് ക്കം നൈഫ് ഗല്ലിക്കരികിലെ റോഡിലാണ് തുരങ്കം രൂപപ്പെട്ടത്.
ഇതോടെ ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. നിരവധി വാഹനങ്ങള്‍ കടന്ന് പോകുന്ന റോഡാണിത്. എന്നാല്‍ റോഡില്‍ തുരങ്കം രൂപപ്പെട്ട സമയത്ത് വാഹനങ്ങള്‍ കടന്ന് പോകാത്തതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. സമീപത്ത് മണ്ണിടിച്ചാല്‍ തുടരുന്നതായി പരിസരവാസികള്‍ പറഞ്ഞു.