ഓട്ടോറിക്ഷയില്‍ കഞ്ചാവ് കടത്തിയ കേസ്; രക്ഷപ്പെട്ട പ്രതി അറസ്റ്റില്‍
ബാപ്പാലിപ്പൊനത്തെ സഹദ് എന്ന അദ്ദുവിനെയാണ് ബദിയടുക്ക എസ്.ഐ അഖിലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്;
ബദിയടുക്ക: ഓട്ടോറിക്ഷയില്‍ 1.312 കിലോ ഗ്രാം കഞ്ചാവ് കടത്തിയ കേസില്‍ പൊലീസ് പിടിയില്‍ നിന്ന് രക്ഷപ്പെട്ട ആളെ അറസ്റ്റ് ചെയ്തു. ബാപ്പാലിപ്പൊനത്തെ സഹദ് എന്ന അദ്ദു(33) വിനെയാണ് ബദിയടുക്ക എസ്.ഐ അഖിലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. സഹദ് മുംബൈയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ കറന്തക്കാട്ടുനിന്നാണ് പിടികൂടിയത്.
കേസിലെ മറ്റൊരു പ്രതിയായ പുത്തിഗെ അംഗടിമുഗര്‍ പെര്‍ലാടത്തെ പി.എം റിഫായി(42)യെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. ചൊവ്വാഴ്ച രാത്രി 11.30 മണിയോടെ പട്രോളിങ്ങ് നടത്തുന്നതിനിടെ ചെര്‍ളടുക്ക ബസ്സ്റ്റോപ്പിന് മുന്‍വശത്ത് കെ.എല്‍ 14 എം 8036 നമ്പര്‍ ഓട്ടോറിക്ഷ തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോഴാണ് 1.312 കിലോ ഗ്രാം കഞ്ചാവ് കണ്ടെത്തിയത്. റിഫായിയെ പൊലീസ് പിടികൂടിയെങ്കിലും സഹദ് ഓട്ടോ റിക്ഷയില്‍നിന്ന് ഇറങ്ങിയോടി രക്ഷപ്പെടുകയായിരുന്നു.