യുവതിയെയും രണ്ട് മക്കളെയും കാണാനില്ലെന്ന് പരാതി; പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി
പെര്‍ള ഷേണി പട് ള സ്ഥലയിലെ ചിത്രകല, മക്കളായ ജിജേഷ്, സ്തുതി എന്നിവരെയാണ് കാണാതായത്.;
ബദിയടുക്ക: യുവതിയെയും രണ്ട് മക്കളെയും കാണാനില്ലെന്ന പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പെര്‍ള ഷേണി പട് ള സ്ഥലയിലെ ചിത്രകല(37), മക്കളായ ജിജേഷ്(14), സ്തുതി(മൂന്നര) എന്നിവരെയാണ് കാണാതായത്. മെയ് 31ന് രാവിലെ 11.30 മണിയോടെ പെര്‍ള ടൗണില്‍ പോകുന്നുവെന്ന് പറഞ്ഞ് ചിത്രകല പട് ളസ്ഥലയിലെ ഭര്‍തൃവീട്ടില്‍ നിന്നും ഇറങ്ങിയതായിരുന്നു.
പിന്നീട് തിരിച്ചുവന്നില്ല. ചിത്രകലയുടെ സ്വന്തം വീട് കര്‍ണ്ണാടക ഗ്വാളിമുഖ നെട്ടണിഗെയിലാണ്. ഷേണി സ്‌കൂളില്‍ പഠിക്കുന്ന മകന്‍ ജിജേഷിന്റെ ടി.സി നെട്ടണിഗെ മുദിനൂരിലെ സ്‌കൂളിലേക്ക് വാങ്ങിയിരുന്നു. ഇതേ തുടര്‍ന്ന് വീട്ടുകാര്‍ മുദിനൂര്‍ സ്‌കൂളില്‍ അന്വേഷിച്ചെങ്കിലും ചിത്രകലയും മക്കളും അവിടേക്ക് പോയിട്ടില്ലെന്ന് വ്യക്തമായി. തുടര്‍ന്ന് ചിത്രകലയുടെ ഭര്‍ത്താവ് ഗംഗാധരന്‍ ബദിയടുക്ക പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ചിത്രകല മക്കളെയും കൂട്ടി കൊല്ലം സ്വദേശിയായ ഒരാളുടെ കൂടെ പോയതാണെന്ന് സംശയിക്കുന്നു.