വീട്ടാവശ്യത്തിന് പാത്രങ്ങള്‍ നല്‍കാമെന്ന് വിശ്വസിപ്പിച്ച് സ്‌കീമിന്റെ പേരില്‍ പണം തട്ടിയതായി പരാതി; കേസെടുത്ത് പൊലീസ്
ജാസ്മിന്‍ ഹോം ആക്ലിയന്‍സെച്ച് ജോജോ എന്ന സ്‌കീമിന്റെ പേരിലാണ് പണം തട്ടിയെടുത്തത്;
By : Online correspondent
Update: 2025-08-27 05:35 GMT
ബദിയടുക്ക: വീട്ടാവശ്യത്തിന് പാത്രങ്ങള്‍ നല്‍കാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയെന്ന പരാതിയില്‍ പൊലീസ് കേസെടുത്തു. ഏണിയാര്‍പ്പ് ലൈഫ് വില്ലയിലെ ഹൈദരലിയുടെ പരാതിയില്‍ സയ്യിദ് ആഷിക്ക് റഹ്‌മാനെതിരെയാണ് ബദിയടുക്ക പൊലീസ് കേസെടുത്തത്. ജാസ്മിന്‍ ഹോം ആക്ലിയന്‍സെച്ച് ജോജോ എന്ന സ്‌കീമിന്റെ പേരിലാണ് പണം തട്ടിയെടുത്തത്.
ആഴ്ചയില്‍ തവണകളായി പണമടച്ചാല്‍ പാത്രങ്ങള്‍ നല്‍കാമെന്ന് വിശ്വസിപ്പിച്ച് ആഷിക്ക് റഹ്‌മാന്‍ ഹൈദരലിയുടെ മാതാവ് ബീഫാത്തിമയില്‍ നിന്ന് തവണകളായി 9800 രൂപ വാങ്ങിയിരുന്നു. 2024 മെയ് 23 മുതല്‍ 2025 ഏപ്രില്‍ 29 വരെയുള്ള കാലയളവിലാണ് പണം വാങ്ങിയത്. എന്നാല്‍ പണമോ പാത്രങ്ങളോ കിട്ടാതിരുന്നതിനെ തുടര്‍ന്ന് ഹൈദരലി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.