കന്യപ്പാടി സ്വദേശിയായ 19കാരന്‍ ബംഗളൂരുവിലെ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു

കന്യപ്പാടിയിലെ ബി.എം ഷുക്കൂറിന്റെ മകന്‍ ഉനൈസ്(19) ആണ് മരിച്ചത്.;

Update: 2025-05-27 04:37 GMT

കന്യപ്പാടി: കന്യപ്പാടി സ്വദേശിയായ 19കാരന്‍ ബംഗളൂരുവിലെ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു. കന്യപ്പാടിയിലെ ബി.എം ഷുക്കൂറിന്റെ മകന്‍ ഉനൈസ്(19) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് ഉനൈസ് ബംഗളൂരു വൈറ്റ് ഷീല്‍ഡ് അതുഗോഡയിലെ കെട്ടിടത്തില്‍ നിന്ന് വീണത്. ഇതേ കെട്ടിടത്തിന്റെ ഉടമയുടെ വസ്ത്രാലയത്തില്‍ ജീവനക്കാരനായിരുന്നു ഉനൈസ്.

കെട്ടിടത്തിന്റെ നാലാം നിലയിലാണ് ഉനൈസ് താമസിച്ചിരുന്നത്. ഉനൈസ് കെട്ടിടത്തില്‍ നിന്നും ചാടിയതാകാമെന്നാണ് സംശയിക്കുന്നത്. ബംഗളൂരു കെ.എം.സി.സി ഹാളില്‍ മയ്യിത്ത് നിസ്‌ക്കാരത്തിന് ശേഷം ചൊവ്വാഴ്ച രാവിലെ വീട്ടിലെത്തിച്ച മയ്യിത്ത് കന്യപ്പാടി ബദരിയ ജുമാ മസ് ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

Similar News