മൂന്ന് പശുക്കളെ വിഷം നല്‍കി കൊല്ലാന്‍ ശ്രമം; ഗര്‍ഭിണിയായ പശു ചത്തു

കാസര്‍കോട് കുള്ളന്‍ വിഭാഗത്തില്‍പ്പെട്ട ഏഴുമാസം ഗര്‍ഭിണിയായ പശുവാണ് ചത്തത്;

Update: 2025-06-24 06:20 GMT

ബദിയടുക്ക: മൂന്ന് പശുക്കളെ വിഷം നല്‍കി കൊല്ലാന്‍ ശ്രമിക്കുകയും ഇതില്‍ ഗര്‍ഭിണിയായ പശു ചാവുകയും ചെയ്ത സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ബീജന്തടുക്ക പജിലയിലെ നഫീസ(40)യുടെ പരാതിയിലാണ് ബദിയടുക്ക പൊലീസ് കേസെടുത്തത്.

കാസര്‍കോട് കുള്ളന്‍ വിഭാഗത്തില്‍പ്പെട്ട ഏഴുമാസം ഗര്‍ഭിണിയായ പശുവാണ് ചത്തത്. ഇതിന് 60,000ത്തോളം രൂപ വില വരും. നഫീസയുടെ പശുക്കള്‍ക്ക് ആരാണ് വിഷം നല്‍കിയതെന്ന് വ്യക്തമായിട്ടില്ല. പ്രതിയെ കണ്ടെത്താന്‍ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് പറഞ്ഞു.

Similar News