കാസര്‍കോട് ജില്ല- അറിയിപ്പുകള്‍

Update: 2024-12-11 07:51 GMT

ഇ കെ.വൈ.സി അപ്ഡേഷന്‍ നടത്തണം

മുന്‍ഗണന റേഷന്‍ കാര്‍ഡ് മഞ്ഞ, പിങ്ക് അംഗങ്ങളുടെ ഇ കെ.വൈ.സി അപ്ഡേഷന്‍ ഡിസംബര്‍ 15 ന് അവസാനിക്കും .എല്ലാ താലൂക്കുകളിലും, താലൂക്ക് സപ്ലൈ ആഫീസര്‍ / റേഷനിംഗ് ഇന്‍സ്പെക്ടര്‍മാരുടെ നേതൃത്വത്തില്‍ ക്യാമ്പുകള്‍ ക്രമീകരിച്ചിട്ടുണ്ട് . 5 വയസ്സിനുമുകളില്‍ പ്രായമുള്ള കുട്ടികള്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും മസ്റ്ററിംഗ് നിര്‍ബന്ധമാണ് . റേഷന്‍ കടയിലുള്ള ഇ-പോസ് മെഷീനില്‍ വിരലടയാളം പതിക്കുന്നത് വഴിയോ , ഐറിസ് സ്‌കാനര്‍ മുഖേനയോ , മേരാ ഇ.കെ.വൈ.സി വഴിയോ മസ്റ്ററിംഗ് നടത്തുന്നതിന് വകുപ്പ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട് . റേഷന്‍ കടകള്‍ രാവിലെ 8 മണി മുതല്‍ 12 വരെയും വൈകിട്ട് 4 മണി മുതല്‍ 7 മണി വരെയും പ്രവര്‍ത്തിക്കും. മുന്‍ഗണന റേഷന്‍ ഗുണഭോക്താക്കള്‍ ഈ സൗകര്യങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണം. അവസാന തീയതിക്കു ശേഷവും മസ്റ്ററിംഗ് നടത്താത്തവരുടെയും , സംസ്ഥാനത്തിന് പുറത്ത് താമസിക്കുന്നവരുടെയും സ്റ്റാറ്റസ് എന്‍.ആര്‍.കെ ആക്കുന്നത് വഴി റേഷന്‍ നഷ്ടപ്പെടാനും ഇടയാകുന്നതാണെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു .

ധനസഹായത്തിന് അപേക്ഷിക്കാം

മലബാര്‍ ദേവസ്വം ബോര്‍ഡ് കാസര്‍കോട് ഡിവിഷനു കീഴിലുളള ക്ഷേത്രങ്ങളുടേയും, മലബാര്‍ ദേവസ്വംബോര്‍ഡിന്റെ അധികാര പരിധിക്കുളളിലുളള സ്വകാര്യ ക്ഷേത്രങ്ങളുടെയും ജീര്‍ണ്ണോദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് 2024-2025 വര്‍ഷത്തേയ്ക്കുളള ധനസഹായത്തിനുളള അപേക്ഷ ക്ഷണിച്ചു.അപേക്ഷ ഡിസംബര്‍ 31 നകം കാസര്‍കോട് ഡിവിഷന്‍ അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ നിശ്ചിത മാതൃകയില്‍ സമര്‍പ്പിക്കണം .അപേക്ഷഫോറവും വിശദാംശങ്ങളും ബന്ധപ്പെട്ട ഡിവിഷണല്‍ ഓഫീസുകളില്‍ നിന്നും ലഭ്യമാണ്.ഫോണ്‍ : 04672-28498

പ്രതിമാസ ധനസഹായം : രേഖകള്‍ ഹാജരാക്കണം

മലബാര്‍ ദേവസ്വം ബോര്‍ഡ് കാസര്‍കോട് ഡിവിഷനില്‍ നിന്നും നിലവില്‍ ധനസഹായം കൈപ്പറ്റികൊണ്ടിരിക്കുന്ന ആചാരസ്ഥാനികര്‍/കോലധാരികള്‍ എന്നിവര്‍ക്ക് 2023 ഒക്ടോബര്‍ മുതല്‍ 2024 മാര്‍ച്ച് വരെയുളള വേതനം ലഭിക്കുന്നതിനായി ക്ഷേത്രഭരണാധികാരികളുടെ സാക്ഷ്യപത്രം, മലബാര്‍ദേവസ്വംബോര്‍ഡില്‍ നിന്നും അനുവദിച്ച ഐഡന്റിറ്റികാര്‍ഡിന്റെ പകര്‍പ്പ്, ഗുണഭോക്താക്കളുടെ ബാങ്ക് പാസ്സ്ബുക്കിന്റെ പകര്‍പ്പ്, മൊബൈല്‍ നമ്പര്‍ എന്നിവ മലബാര്‍ദേവസ്വം ബോര്‍ഡ് നീലേശ്വരത്തുളള കാസര്‍കോട് ഡിവിഷന്‍ ഓഫീസില്‍ 2025 ജനുവരി 10 നകം ഹാജരാക്കണം.

ശാസ്ത്രീയ പഠനത്തിന്റെ ഭാഗമാകാം..

സൈക്കോളജി/സോഷ്യല്‍ വര്‍ക്ക് വിദ്യാര്‍ത്ഥികളെ ക്ഷണിച്ച് യുവജന കമ്മീഷന്‍

യുവജനങ്ങള്‍ക്കിടയില്‍ തൊഴില്‍ സമ്മര്‍ദ്ദവും തുടര്‍ന്നുള്ള മാനസിക പ്രശ്നങ്ങളും ആത്മഹത്യാപ്രവണതയും വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ കേരള സംസ്ഥാന യുവജന കമ്മീഷന്‍ ഈ വിഷയത്തില്‍ നടത്തുന്ന ശാസ്ത്രീയ പഠനത്തിന്റെ ഭാഗമാകാന്‍ യോഗ്യതയും പ്രവര്‍ത്തി പരിചയവുമുള്ള സന്നദ്ധരായിട്ടുള്ള സൈക്കോളജി/സോഷ്യല്‍ വര്‍ക്ക് പി.ജി. വിദ്യാര്‍ത്ഥികളില്‍ നിന്ന് അപേക്ഷകള്‍ ക്ഷണിച്ചു. ഡിസംബര്‍ അവസാനത്തോടെ ആരംഭിക്കുന്ന പഠനം മാനസികാരോഗ്യ വിദഗ്ധരുടെയും അനുബന്ധ വിഷയത്തില്‍ പ്രാവീണ്യമുള്ള അദ്ധ്യാപകരുടെയും നേതൃത്വത്തിലാണ് നടത്തുന്നത്. പഠനത്തിന്റെ കണ്ടെത്തലുകള്‍ റിപ്പോര്‍ട്ടായി സര്‍ക്കാരിനു സമര്‍പ്പിക്കും.താത്പര്യമുള്ളവര്‍ ഡിസംബര്‍ 18 നകം യുവജന കമ്മീഷന്‍ വെബ്സൈറ്റില്‍ (ksyc.kerala.gov.in) നല്‍കിയിട്ടുള്ള ഗൂഗിള്‍ ഫോം മുഖേന അപേക്ഷിക്കാവുന്നതാണ്.

ഗൂഗിള്‍ ഫോം ലിങ്ക് : https://forms.gle/S53VWbPuLgVyhCdMA

സെന്‍ട്രല്‍ പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

നടപ്പ് വിദ്യാഭ്യാസവര്‍ഷത്തെ 9, 10 ക്ലാസ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള സെന്‍ട്രല്‍ പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 2024-25 വര്‍ഷം ഇ ഗ്രാന്റ്സ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ജില്ലയിലെ സര്‍ക്കാര്‍/എയ്ഡഡ്/അംഗീകൃത അണ്‍ എയ്ഡഡ് സ്‌കുളുകളില്‍ ഒന്‍പതാം ക്ലാസ്സില്‍ പഠി ക്കുന്ന പട്ടികജാതി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് സ്ഥാപന മേധാവികള്‍ മുഖേന അപേക്ഷിക്കാം. രക്ഷിതാക്കളുടെ കുടുംബ വാര്‍ഷിക വരുമാനം 2.5 ലക്ഷം രൂപയില്‍ അധികരിക്കരുത്. അപേക്ഷ സമര്‍പ്പിക്കുന്നതിന് ആധാര്‍ സീഡഡ് ബാങ്ക് അക്കൗണ്ട് നിര്‍ബന്ധം. അപേക്ഷകള്‍ ഡിസംബര്‍ ഒന്ന് മുതല്‍ സ്വീകരിക്കും. അവസാന തീയതി 2025 ഫെബ്രുവരി 15.ഫോണ്‍ : 0499 4256162

 ഇന്ത്യന്‍ ഭരണഘടന; ജില്ലാതല ക്വിസ്മത്സരം 21ന്

തദ്ദേശ സ്വയംഭരണ വകുപ്പ്, കാസര്‍കോട് ആര്‍.ജി.എസ്.എ പ്രോഗ്രാം മാനേജ്മന്റ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഇന്ത്യന്‍ ഭരണഘടന എന്ന വിഷയത്തില്‍ ഡിസംബര്‍ 21 ന് ജില്ലാതല ക്വിസ്മത്സരം സംഘടിപ്പിക്കും. വിദ്യാനഗര്‍ സിവില്‍ സ്റ്റേഷനിലെ തദ്ദേശ സ്വയംഭരണ വകുപ്പ്, കാസര്‍കോട് ജോയിന്റ് ഡയറക്ടറുടെ ഓഫീസിലാണ് മത്സരം. മത്സരത്തില്‍ ഒന്നു മുതല്‍ മൂന്ന് വരെ സ്ഥാനങ്ങളില്‍ വിജയിക്കുന്ന ടീമുകള്‍ക്ക് 3000, 2000, 1000 രൂപ ക്യാഷ് പ്രൈസും ട്രോഫിയും സര്‍ട്ടിഫിക്കറ്റും നല്‍കും.

എല്ലാ മത്സരാര്‍ത്ഥികള്‍ക്കും സര്‍ട്ടിഫിക്കറ്റ് നല്‍കും. കാസര്‍കോട് ജില്ലയിലെ ഹൈസ്‌കൂള്‍ വിഭാഗം രണ്ട് പേരടങ്ങുന്ന ടീമുകള്‍ക്കാണ് മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം. ഒരു സ്‌കൂളില്‍ നിന്നും ഒരു ടീമിനെ മാത്രമേ പങ്കെടുപ്പിക്കുകയുള്ളൂ. ഒന്നില്‍ കൂടുതല്‍ എന്‍ട്രി വന്നാല്‍ പരിഗണിക്കുന്നതല്ല. മത്സരാര്‍ത്ഥികള്‍, ടീം അംഗങ്ങളുടെ പേര് , വയസ്സ് ,ക്ലാസ്,ആധാര്‍കാര്‍ഡ്, ഫോണ്‍ നമ്പര്‍ , പങ്കെടുക്കുന്ന സ്‌കൂളിന്റെ പേര് എന്നിവ പ്രധാന അധ്യാപകന്റെ സാക്ഷ്യപ്പെടുത്തലോടു കൂടി സ്‌കൂള്‍ ഇമെയില്‍ ഐഡിയില്‍ നിന്നും iecrgsaksd@gmail.com എന്ന ഇമെയിലില്‍ ഡിസംബര്‍ 13 നകം രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍- 947271327, 8129562836.

കൂടിക്കാഴ്ച്ച മാറ്റിവെച്ചു

കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കാസര്‍കോട് ജില്ലാ ഓഫീസിലേക്ക് എന്‍.എ.എം.പി/എസ്.എ.എം.പി ഓപ്പറേറ്റേഴ്‌സിനെ നിമിക്കുന്നതിന് ഡിസംബര്‍ 11 ന് നടത്താനിരുന്ന കൂടിക്കാഴ്ച്ച മാറ്റി വെച്ചു.ഫോണ്‍ : 0467 2201180

ലാന്റ് ബാങ്ക് പദ്ധതി; ഭൂമി വില്‍ക്കുന്നതിന് തയ്യാറുള്ള ഭൂവുടമകളില്‍ നിന്ന് അപേക്ഷകള്‍ ക്ഷണിച്ചു

ജില്ലയിലെ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട ഭൂരഹിത കുടുംബങ്ങള്‍ക്ക് ലാന്റ് ബാങ്ക് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭൂമിവിതരണം ചെയ്യുന്നതിലേക്ക് ഭൂമി വില്‍ക്കുന്നതിന് തയ്യാറുള്ള കാസര്‍കോട്, മഞ്ചേശ്വരം, ഹോസ്ദുർഗ് താലൂക്കുകളിലെ ഭൂവുടമകളില്‍ നിന്ന് അപേക്ഷകള്‍ ക്ഷണിച്ചു. സംസ്ഥാന ആദിവാസി പുനരധിവാസ വികസന മിഷന്‍ (ടി.ആര്‍.ഡി.എം) ജില്ലാ മിഷന്‍ ചെയര്‍മാന്‍ കൂടിയായ ജില്ലാകളക്ടര്‍ മുഖേന ഭൂമി ലാന്റ് ബാങ്ക് പദ്ധതി പ്രകാരം വാങ്ങുന്നതിലേക്ക് ഉടമസ്ഥര്‍ തങ്ങളുടെ ഉടമസ്ഥതയിലുള്ള വാസയോഗ്യമായ ഭൂമി കുടി വെള്ളലഭ്യത, റോഡ്, വൈദ്യുതി തുടങ്ങിയവയടക്കം യാതൊരുവിധ നിയമകുരുക്കുകളിലും വ്യവഹാരങ്ങളിലും ഉള്‍പ്പെടാത്ത, ബാധ്യതകളില്ലാത്ത ഭൂമി) വില്‍ക്കുന്നതിന് തയ്യാറെന്ന സമ്മതപത്രം ഉള്‍പ്പെടുത്തി അപേക്ഷ സമര്‍പ്പിക്കണം. ഒരേക്കറില്‍ കുറയാത്ത ഭൂമിയുടെ ഉടമസ്ഥര്‍ക്ക് ഭൂമിവില്‍പ്പനയ്ക്കായി അപേക്ഷിക്കാം. സര്‍ക്കാര്‍ ഭൂമി തെരഞ്ഞെടുക്കുന്നതിനും ഗുണനിലവാരം നിശ്ചിക്കുന്നതിനും, ഇതിന്റെ അടിസ്ഥാനത്തില്‍ അപേക്ഷകള്‍ പരിഗണിക്കുന്നതിനും നിരസിക്കുന്നതിനും ജില്ലാകളക്ടര്‍ക്ക് വിവേചനാധികാരം ഉണ്ടായിരിക്കും. ഭൂമി വാങ്ങുന്നത് സംബന്ധിച്ച തര്‍ക്കങ്ങളിലും ടി.ആര്‍.ഡി.എം ജില്ലാമിഷന്റെ തീരുമാനം അന്തിമമായിരിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയ്യതി 2025 ജനുവരി ആറ്. ഫോണ്‍- 04994-255466.

ഇന്ത്യന്‍ ഭരണഘടന; ജില്ലാതല ക്വിസ്മത്സരം 21ന്

തദ്ദേശ സ്വയംഭരണ വകുപ്പ്, കാസര്‍കോട് ആര്‍.ജി.എസ്.എ പ്രോഗ്രാം മാനേജ്മന്റ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഇന്ത്യന്‍ ഭരണഘടന എന്ന വിഷയത്തില്‍ ഡിസംബര്‍ 21 ന് ജില്ലാതല ക്വിസ്മത്സരം സംഘടിപ്പിക്കുന്നു. വിദ്യാനഗര്‍ സിവില്‍ സ്റ്റേഷനിലെ തദ്ദേശ സ്വയംഭരണ വകുപ്പ്, കാസര്‍കോട് ജോയിന്റ ്ഡയറക്ടറുടെ ഓഫീസിലാണ് മത്സരം സംഘടിപ്പിക്കുന്നത്. മത്സരത്തില്‍ യഥാക്രമം ഒന്നു മുതല്‍ മൂന്ന് വരെ സ്ഥാനങ്ങളില്‍ വിജയിക്കുന്ന ടീമുകള്‍ക്ക് 3000, 2000, 1000 രൂപ ക്യാഷ് പ്രൈസും ട്രോഫിയും സര്‍ട്ടിഫിക്കറ്റും നല്‍കും. മത്സരത്തില്‍ പങ്കെടുക്കുന്ന

എല്ലാ മത്സരാര്‍ത്ഥികള്‍ക്കും സര്‍ട്ടിഫിക്കറ്റ് നല്‍കും. കാസര്‍കോട്് ജില്ലയിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികളായ രണ്ട് പേരടങ്ങുന്ന ടീമുകള്‍ക്കാണ് മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം. ഒരു സ്‌കൂളില്‍ നിന്നും ഒരു ടീമിനെ മാത്രമേ പങ്കെടുപ്പിക്കുകയുള്ളൂ. ഒന്നില്‍ കൂടുതല്‍ എന്‍ട്രി വന്നാല്‍ ആ എന്‍ട്രി മത്സരത്തിലേക്ക് പരിഗണിക്കുന്നതല്ല. മത്സരാര്‍ത്ഥികള്‍, ടീം അംഗങ്ങളുടെ പേര് , വയസ്സ് ,ക്ലാസ്,ആധാര്‍കാര്‍ഡ്, ഫോണ്‍ നമ്പര്‍ , പങ്കെടുക്കുന്ന സ്‌കൂളിന്റെ പേര് എന്നിവ പ്രധാന അധ്യാപകന്റെ സാക്ഷ്യപ്പെടുത്തലോടു കൂടി സ്‌കൂള്‍ ഇമെയില്‍ ഐഡിയില്‍ നിന്നും iecrgsaksd@gmail.com എന്ന ഇമെയില്‍ ഐഡിയിലേക്ക് ഡിസംബര്‍ 13 നകം രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍- 947271327, 8129562836.

സെന്‍ട്രല്‍ പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ്; അപേക്ഷ ക്ഷണിച്ചു

അനാരോഗ്യ ചുറ്റുപുടുകളില്‍ പണിയെടുക്കുന്നവരുടെ ആശ്രിതര്‍ക്കുള്ള സെന്‍ട്രല്‍ പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന് 2024-25 വര്‍ഷം അപേക്ഷ ക്ഷണിച്ചു. 2024-25 വര്‍ഷം ഇ ഗ്രാന്റ്‌സ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ ഒന്ന് മുതല്‍ പത്ത് വരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ജാതി, മതം, വരുമാനം എന്നിവ ബാധകമല്ലാതെ അപേക്ഷിക്കാം. തുകല്‍ ഊറടിക്കല്‍, മാലിന്യം ശേഖരിക്കുന്നവര്‍, വെയ്സ്റ്റ് നീക്കം ചെയ്യുന്ന പ്രവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ എന്നിവരുടെ ആശ്രിതര്‍ക്ക് അപേക്ഷിക്കാം. ഹരിതകര്‍മ്മസേന പ്രവര്‍ത്തകരുടെ ആശ്രിതര്‍ക്ക് അര്‍ഹത ഇല്ല. അര്‍ഹതയുള്ള വിദ്യാര്‍ത്ഥികള്‍ മാതാപിതാക്കള്‍ അല്ലെങ്കില്‍ രക്ഷിതാക്കളുടെ തൊഴില്‍ തെളിയിക്കുന്നതിനായി ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സെക്രട്ടറിയുടെയോ സാമൂഹ്യക്ഷേമ ഓഫീസറുടെയോ സാക്ഷ്യപത്രം, ഭിന്നശേഷിക്കാരാണെങ്കില്‍ അത് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ഹോസ്റ്റലര്‍ ആണെങ്കില്‍ ഇന്‍മേറ്റ് സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം പഠിക്കുന്ന സ്ഥാപനത്തില്‍ സ്ഥാപന മേധാവി മുഖേന ഇ ഗ്രാന്സ് വഴി എസ്.സി.ഡി.ഒ ഓഫീസിലേക്ക് അപേക്ഷ അയക്കേണ്ടതും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ എസ്.സി.ഡി.ഒ ഓഫീസില്‍ ഹാജരാക്കേണ്ടതുമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2025 ഫെബ്രുവരി 15. ഫോണ്‍- 0499 4256162

Similar News