ബിര്‍മ്മിനടുക്കയില്‍ വീടിന് സമീപം കടന്നുപോകുന്ന വൈദ്യുതി ലൈന്‍ അപകട ഭീഷണിയാവുന്നു
ബിര്‍മ്മിനടുക്കയിലെ മുസ്തഫയുടെ വീടിനരികിലൂടെ കടന്നുപോകുന്ന വൈദ്യുതി ലൈന്‍
നീര്‍ച്ചാല്‍: വീടിന് സമീപത്തും മരങ്ങള്‍ക്കിടയിലൂടെയും കടന്നുപോകുന്ന വൈദ്യുതി ലൈന്‍ അപകട ഭീഷണിയാവുന്നു. ബിര്‍മ്മിനടുക്ക നാഷണല്‍ നഗറിന് സമീപത്തെ മുസ്തഫയുടെ വീടിന് തൊട്ടുരുമ്മിയും വീട്ടുമുറ്റത്തെ തെങ്ങുകള്‍ക്കിടയിലൂടെയുമാണ് ലൈന്‍ കടന്നുപോകുന്നത്. സീതാംഗോളി കെ.എസ്.ഇ.ബി സെക്ഷനിലെ കുഞ്ചാര്‍ ട്രാന്‍സ്ഫര്‍മറില്‍ നിന്നും ബിര്‍മ്മിനടുക്ക ജുമാമസ്ജിദിന്റെ പരിസരങ്ങളിലേക്ക് കടന്നുപോകുന്ന വൈദ്യുതി കമ്പികളാണ് യാതൊരു സുരക്ഷിതവുമില്ലാതെയുള്ളത്. കാറ്റ് വീശിയാല്‍ മരങ്ങളുടെ ശിഖരങ്ങള്‍ കമ്പിയില്‍ തട്ടുന്നതോടെ വൈദ്യുതി മുടക്കവും പ്രദേശത്ത് പതിവാണ്. ദിവസങ്ങള്‍ കഴിഞ്ഞാല്‍ മാത്രമെ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കുകയുള്ളൂ. വര്‍ഷങ്ങള്‍ക്ക് മുമ്പ് വലിച്ച കമ്പികള്‍ ചില സ്ഥലങ്ങളില്‍ ദ്രവിച്ച് പൊട്ടി വീഴുന്നതും പതിവാണ്. അപകട ഭീഷണിയോായ വൈദ്യുതി കമ്പികള്‍ മാറ്റാണമെന്ന ആവശ്യം ശക്തമാണ്.