കണ്ണൂര്‍ സര്‍വകലാശാല യൂണിയന്‍ കലോത്സവം: വിക്കിപീഡിയ രചനയില്‍ ഹാട്രിക്കുമായി അനുപമ

Update: 2025-02-28 11:32 GMT

കാസര്‍കോട്: കണ്ണൂര്‍ സര്‍വ്വകലാശാലാ യൂണിയന്‍ കലോത്സവങ്ങളില്‍ തുടര്‍ച്ചയായി കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി വിക്കിപീഡിയ രചന ഹിന്ദി മത്സരത്തില്‍ ഒന്നാം സമ്മാനം നേടി കാസര്‍ക്കോട് ഗവ. കോളേജിലെ മൂന്നാം വര്‍ഷ ജിയോളജി വിദ്യാര്‍ത്ഥിനി അനുപമ രാധാകൃഷ്ണന്‍ കാസര്‍കോടിന് അഭിമാനമായി.

2023ല്‍ തലശ്ശേരി ബ്രണ്ണന്‍ കോളേജിലും 2024ല്‍ മുന്നാട് പീപ്പിള്‍സ് കോളേജിലും ഈ വര്‍ഷം കണ്ണൂര്‍ എസ്.എന്‍. കോളേജിലും നടന്ന മത്സരത്തില്‍ അനുപമ ഒന്നാം സ്ഥാനം നേടി. 2023ല്‍ അന്ധവിശ്വാസങ്ങള്‍, 2024ല്‍ വിവര്‍ത്തകനായ ഡോ. ആര്‍സു, 2025ല്‍ മനുഷ്യമൃഗ സംഘര്‍ഷം എന്നിവയായിരുന്നു വിഷയങ്ങള്‍. 2024ല്‍ ഇംഗ്ലീഷിലും ഒന്നാം സമ്മാനം നേടിയിരുന്നു. ഈ വര്‍ഷവും സര്‍വ്വകലാ കലോത്സവത്തില്‍ മത്സരിച്ചുവെങ്കിലും ഫലം ഇതുവരെ പ്രസിദ്ധീകരിക്കപ്പെട്ടിട്ടില്ല. അഭിഭാഷകനും കവിയുമായ അഡ്വ. രാധാകൃഷ്ണന്‍ പെരുമ്പളയുടെയും റിട്ടയേഡ് കോളേജ് അധ്യാപിക ഡോ.എം. രമയുടെയും മകളാണ് അനുപമ രാധാകൃഷ്ണന്‍.

Similar News