കാഞ്ഞങ്ങാട്, പള്ളിക്കര ഭാഗങ്ങളിലെ മത്സ്യത്തൊഴിലാളികളുടെ സ്വപ്ന പദ്ധതിക്ക് പ്രതീക്ഷയേറുന്നു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്, അജാനൂര്‍, പള്ളിക്കര, ബേക്കല്‍ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളുടെ സ്വപ്‌ന പദ്ധതി പ്രതീക്ഷകള്‍ക്ക് വീണ്ടും വേഗതവരുന്നു. ഈ പ്രദേശങ്ങളുടെ മധ്യസ്ഥാനമായ അജാനൂര്‍, ചിത്താരി പ്രദേശത്ത് തുറമുഖം വരാന്‍ പോകുകയാണ്. ഏറ്റവും ഒടുവിലായി ഇന്നലെ പ്രദേശം വിദഗ്ധ സംഘം സന്ദര്‍ശിച്ചതോടെയാണ് തീരദേശവാസിളുടെ പ്രതീക്ഷകള്‍ ഇരട്ടിച്ചത്. റിപ്പോര്‍ട്ട് മൂന്ന് മാസത്തിനകം സമര്‍പ്പിക്കുന്നതോടെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ കഴിയുമെന്നാണ് വിശ്വാസം. പൂനെ സെന്‍ട്രല്‍ വാട്ടര്‍ ആന്റ് പവര്‍ റിസേര്‍വ്വ് സ്റ്റേഷനിലെ ശാസ്ത്രജ്ഞനാണ് പ്രദേശം സന്ദര്‍ശിച്ചത്. ഡോ. പ്രഭാത്ചന്ദ്ര, ഹൃദയപ്രകാശ്, എ.ബി.പര്‍ദേശി, എസ്.എസ്. […]

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്, അജാനൂര്‍, പള്ളിക്കര, ബേക്കല്‍ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളുടെ സ്വപ്‌ന പദ്ധതി പ്രതീക്ഷകള്‍ക്ക് വീണ്ടും വേഗതവരുന്നു. ഈ പ്രദേശങ്ങളുടെ മധ്യസ്ഥാനമായ അജാനൂര്‍, ചിത്താരി പ്രദേശത്ത് തുറമുഖം വരാന്‍ പോകുകയാണ്. ഏറ്റവും ഒടുവിലായി ഇന്നലെ പ്രദേശം വിദഗ്ധ സംഘം സന്ദര്‍ശിച്ചതോടെയാണ് തീരദേശവാസിളുടെ പ്രതീക്ഷകള്‍ ഇരട്ടിച്ചത്. റിപ്പോര്‍ട്ട് മൂന്ന് മാസത്തിനകം സമര്‍പ്പിക്കുന്നതോടെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ കഴിയുമെന്നാണ് വിശ്വാസം. പൂനെ സെന്‍ട്രല്‍ വാട്ടര്‍ ആന്റ് പവര്‍ റിസേര്‍വ്വ് സ്റ്റേഷനിലെ ശാസ്ത്രജ്ഞനാണ് പ്രദേശം സന്ദര്‍ശിച്ചത്. ഡോ. പ്രഭാത്ചന്ദ്ര, ഹൃദയപ്രകാശ്, എ.ബി.പര്‍ദേശി, എസ്.എസ്. ചവാന്‍, ബി.എല്‍. മീന എന്നിവരടങ്ങിയ വിദഗ്ധ സംഘമാണ് അവസാന വട്ട പരിശോധനക്കെത്തിയത്.
അജാനൂര്‍, ചിത്താരി തീരദേശങ്ങള്‍ ചുറ്റിക്കണ്ട സംഘം നാട്ടുകാരായ മത്സ്യത്തൊഴിലാളികളില്‍ നിന്നും വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. തിരമാലകളുടെ ശക്തി, വേലിയേറ്റം- ഇറക്കം, ഈ സമയത്തുണ്ടാകുന്ന പുഴ, കടല്‍ എന്നിവയുടെ ജലനിരപ്പ്, അഴിമുഖ ഗതിമാറ്റം എന്നിവയെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ശേഖരിച്ചു.
നേരത്തെ നടന്ന സര്‍വ്വെകളിലെ വിവരങ്ങളും സംഘം പഠിച്ചിരുന്നു.
തുറമുഖം യാഥാര്‍ത്ഥ്യമായാല്‍ ഏത് പ്രതികൂല സാഹചര്യത്തിലും മത്സ്യബന്ധനത്തിനിറങ്ങാന്‍ കഴിയും. 30 കോടി രൂപയാണ് പദ്ധതിക്ക് ആവശ്യമായി വരുന്നതെന്നാണ് പ്രാഥമിക കണക്ക്.

Related Articles
Next Story
Share it