വില്‍പനയ്ക്ക് കൊണ്ടുവന്ന മയക്കു മരുന്നുമായി യുവാവ് അറസ്റ്റില്‍

ബംബ്രാണ ദിഡ് മ്മയിലെ നൗഫലിനെയാണ് അറസ്റ്റ് ചെയ്തത്;

Update: 2025-09-15 05:33 GMT

ഉപ്പള: വില്‍പനയ്ക്ക് കൊണ്ടുവന്ന മയക്കു മരുന്നുമായി യുവാവിനെ കുമ്പള പൊലീസ് അറസ്റ്റുചെയ്തു. ബംബ്രാണ ദിഡ് മ്മയിലെ നൗഫലി(27)നെയാണ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച കുമ്പള എസ്.ഐ. ശ്രിജേഷും സംഘവും രാത്രികാല പരിശോധന നടത്തുമ്പോള്‍ ഉപ്പള നയബസാറില്‍ വെച്ച് സംശയ സാഹചര്യത്തില്‍ കണ്ട നൗഫലിനെ വിളിച്ച് വരുത്തി ദേഹ പരിശോധന നടത്തിയപ്പോള്‍ എം.ഡി.എം.എ മയക്കുമരുന്ന് കണ്ടെത്തുകയായിരുന്നു.

പരിശോധനയില്‍ 9.81Oഗ്രാം മയക്കരുമരുന്ന് ഇയാളില്‍ നിന്നും കണ്ടെത്തി. വില്‍പ്പന സംഘത്തിന് വേണ്ടി മയക്കുമരുന്ന് കൈമാറാനായിരുന്നു നൗഫല്‍ എത്തിയതെന്ന് പൊലീസ് പറഞ്ഞു.

Similar News