ഉപ്പളയില്‍ തൃശൂര്‍ സ്വദേശികള്‍ സഞ്ചരിച്ച കാര്‍ ഡിവൈഡറിലിടിച്ച് നാലുപേര്‍ക്ക് പരിക്ക്
തൃശ്ശൂരില്‍ നിന്ന് കൊല്ലൂരിലേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്;
By : Online correspondent
Update: 2025-09-08 05:31 GMT
ഉപ്പള: ഉപ്പള ദേശീയ പാതയില്‍ ത്യശൂര്‍ സ്വദേശികള്‍ സഞ്ചരിച്ച കാര്‍ ഡിവൈഡറിലിടിച്ച് നാല് പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് അപകടം. തൃശ്ശൂരില്‍ നിന്ന് കൊല്ലൂരിലേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്.
ഉപ്പള സ്‌കൂളിന് സമീപത്തെത്തിയപ്പോള്‍ നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറിലിടിക്കുകയായിരുന്നു. അപകടത്തില്‍ കാറിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. യാത്രക്കാരായ നാല് പേര്‍ക്ക് നിസാര പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കി.