നിരവധി കേസുകളിലെ പ്രതി കുക്കാര്‍ ടിക്കി അമ്മി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
കര്‍ണ്ണാടകയിലും കാസര്‍കോട് ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലുമായി പതിനഞ്ചില്‍ പരം ക്രിമിനല്‍ കേസുകളിലെ പ്രതിയാണ്;
By : Online correspondent
Update: 2025-11-08 05:36 GMT
ഉപ്പള : നിരവധി കേസുകളിലെ പ്രതി കുക്കാര്‍ ടിക്കി അമ്മി ഹൃദയാഘാതം മൂലം മരിച്ചു. അമീര്‍ ഷെയ്ക്ക് അലി-ബീഫാത്തിമ ദമ്പതികളുടെ മകന്‍ മുഹമ്മദ് അമീര്‍ (38) എന്ന ടിക്കി അമ്മി വെള്ളിയാഴ്ച ഉച്ചയോടെ തല കറങ്ങി വീഴുകയായിരുന്നു. ഉടന്‍ തന്നെ കുമ്പള സ്വകാര്യാസ്പത്രിയിലെത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ മംഗളൂരുവിലെ സ്വകാര്യാസ്പത്രിയിലേക്ക് മാറ്റി. പിന്നീട് മരണം സംഭവിച്ചു.
ഹൃദയാഘാതം മൂലമാണ് മരണമെന്ന് വ്യക്തമായി. തട്ടിക്കൊണ്ടു പോകല്‍, വധശ്രമം, തടഞ്ഞു നിര്‍ത്തി ഭീഷണിപ്പെടുത്തി പണം തട്ടല്‍, മയക്കുമരുന്ന് കടത്ത് തുടങ്ങി കര്‍ണ്ണാടകയിലും കാസര്‍കോട് ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലുമായി പതിനഞ്ചില്‍ പരം ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് അമീര്‍. ഭാര്യ: ബുഷ്റ. നാല് മക്കളുണ്ട്.