ഹെല്‍മറ്റിനുള്ളില്‍ കയറിയ പാമ്പ് വീട്ടമ്മയെ കടിച്ചു
അരമങ്ങാനത്തെ ഷാഫിയുടെ മുംതാസിനാണ് കടിയേറ്റത്;
By : Online correspondent
Update: 2025-06-19 06:06 GMT
മാങ്ങാട്: ഹെല്‍മറ്റിനുള്ളില്‍ കയറിയ പാമ്പ് വീട്ടമ്മയെ കടിച്ചു. അരമങ്ങാനത്തെ ഷാഫിയുടെ വീട്ടിലാണ് സംഭവം. വീട്ടു വരാന്തയില്‍ വെച്ച ഹെല്‍മറ്റ് എടുക്കുന്നതിനിടയില്‍ അതില്‍ കയറി കൂടിയ പാമ്പാണ് ഷാഫിയുടെ ഭാര്യ മുംതാസിന്റെ കൈയ്യില്‍ കടിച്ചത്.
ഉപ്പയുടെ ബൈക്കില്‍ പോകാന്‍ മകന് ഹെല്‍റ്റ് എടുത്ത് കൊടുക്കുന്നതിനിടയിലാണ് മുംതാസിന് കടിയേറ്റത്. വിവരമറിഞ്ഞെത്തിയ മുഹമ്മദ് അരമങ്ങാന പാമ്പിനെ പിടികൂടി സരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി. വിഷമില്ലാത്ത ചെറിയ പെരുപാമ്പായായിരുന്നു ഇത്. വീട്ടമ്മ ആശുപത്രിയിലെത്തി ചികിത്സ തേടി. മഴക്കാലം തുടങ്ങിയതോടെ പാമ്പുകളുടെ ശല്യവും കൂടി വരികയാണ്.