കളനാട്ട് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് മര്‍ദ്ദനം; എട്ട് പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്
കളനാട് ഹൈദ്രോസ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി കോട്ടിക്കുളത്തെ എം.കെ മുഹമ്മദ് മുനീസിനാണ് മര്‍ദ്ദനമേറ്റത്;
By : Online correspondent
Update: 2025-08-13 06:42 GMT
ഉദുമ: കളനാട്ട് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ചതായി പരാതി. കളനാട് ഹൈദ്രോസ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി കോട്ടിക്കുളത്തെ എം.കെ മുഹമ്മദ് മുനീസി(16)നാണ് മര്‍ദ്ദനമേറ്റത്. മുനീസിന്റെ പരാതിയില്‍ എട്ട് പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെ മേല്‍പ്പറമ്പ് പൊലീസ് കേസെടുത്തു.
കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം. മുനീസിനെ സ്‌കൂളിന് മുന്നില്‍ വെച്ച് പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ മുഖത്തും നെഞ്ചിനും ഇടിച്ച് പരിക്കേല്‍പ്പിച്ചുവെന്നാണ് പരാതി. സാരമായി പരിക്കേറ്റ മുനീസിനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.