പരവനടുക്കത്ത് 10ാം ക്ലാസ് വിദ്യാര്‍ത്ഥിയെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചതായി പരാതി
അക്രമത്തിനിരയായത് ചെമ്മനാട് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിയായ പതിനഞ്ചുകാരന്‍;
By : Online correspondent
Update: 2025-08-14 04:39 GMT
ചട്ടഞ്ചാല്‍: പരവനടുക്കത്ത് പത്താംക്ലാസ് വിദ്യാര്‍ത്ഥിയെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചതായി പരാതി. പരവനടുക്കത്തുള്ള ചെമ്മനാട് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിയായ പതിനഞ്ചുകാരനാണ് അക്രമത്തിനിരയായത്.
കഴിഞ്ഞദിവസം വൈകിട്ട് സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോകാനായി കുട്ടി പരവനടുക്കം ബസ് സ്റ്റോപ്പിലെത്തിയപ്പോള്‍ ഒരു സംഘം സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിക്കുകയായിരുന്നു എന്നാണ് പരാതിയില്‍ പറയുന്നത്. മര്‍ദ്ദനത്തില്‍ കണ്ണിനും മുഖത്തും സാരമായി പരിക്കേറ്റ വിദ്യാര്‍ത്ഥിയെ അധ്യാപകര്‍ കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.