പാലക്കുന്നില്‍ ഡിവൈഡറില്‍ ഇടിച്ചുകയറിയ ലോറി നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു; മദ്യലഹരിയിലായിരുന്ന ഡ്രൈവര്‍ അറസ്റ്റില്‍
ചരക്കുമായി കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോകുകയായിരുന്ന കണ്ടെയ്നര്‍ ലോറിയാണ് നിയന്ത്രണം വിട്ട് പാലക്കുന്ന് പള്ളിക്ക് സമീപം ഡിവൈഡറില്‍ ഇടിച്ചുകയറിയത്.;
By : Online correspondent
Update: 2025-06-05 05:39 GMT
ഉദുമ: പാലക്കുന്നില്‍ ഡിവൈഡറില്‍ ഇടിച്ചുകയറിയ ലോറി തലകീഴായി മറിഞ്ഞു. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. ചരക്കുമായി കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോകുകയായിരുന്ന കണ്ടെയ്നര്‍ ലോറിയാണ് നിയന്ത്രണം വിട്ട് പാലക്കുന്ന് പള്ളിക്ക് സമീപം ഡിവൈഡറില്‍ ഇടിച്ചുകയറിയത്.
ഡ്രൈവര്‍ മദ്യലഹരിയില്‍ ലോറിയോടിച്ചതാണ് അപകടത്തിനിടയാക്കിയത്. ഡ്രൈവറും ക്ലീനറും പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. ഡ്രൈവര്‍ കര്‍ണ്ണാടക സ്വദേശി കെ ഇംതിയാസിനെ ബേക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തു.