യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയ കേസിലെ മുഖ്യപ്രതി അറസ്റ്റില്‍
ചെറുവത്തൂര്‍ റെയില്‍വെ സ്റ്റേഷന് സമീപം താമസിക്കുന്ന സുഹൈലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്;
By : Online correspondent
Update: 2025-07-14 06:25 GMT
ചട്ടഞ്ചാല്‍: യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയ കേസിലെ മുഖ്യപ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ചെറുവത്തൂര്‍ റെയില്‍വെ സ്റ്റേഷന് സമീപം താമസിക്കുന്ന സുഹൈലിനെ(28)യാണ് മേല്‍പ്പറമ്പ് ഇന്‍സ്പെക്ടര്‍ എ സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
ചട്ടഞ്ചാല്‍ കുന്നാറയിലെ ജീലാനി സൂപ്പര്‍ മാര്‍ക്കറ്റിന് സമീപം നില്‍ക്കുകയായിരുന്ന അര്‍ഷാദി(27)നെ കാറിലെത്തിയ നാലംഗസംഘം തട്ടിക്കൊണ്ടുപോകുകയായിരുന്നു. ഇതുസംബന്ധിച്ച പരാതിയില്‍ മേല്‍പ്പറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. പൊലീസ് പിന്തുടരുന്നുവെന്ന് മനസിലാക്കിയ സംഘം സുഹൈലിനെ വയനാട്ടില്‍ ഇറക്കിവിടുകയാണുണ്ടായത്.