പിലിക്കോട് ഗവ. സ്‌കൂള്‍ കെട്ടിടനിര്‍മ്മാണ ജോലിക്കിടെ ബേക്കല്‍ സ്വദേശി കുഴഞ്ഞുവീണ് മരിച്ചു

ബേക്കല്‍ മൗവ്വലിലെ ബിഎം ബഷീറാണ് മരിച്ചത്;

Update: 2025-07-03 05:22 GMT

ബേക്കല്‍: പിലിക്കോട് ഗവ. സ്‌കൂള്‍ കെട്ടിടനിര്‍മ്മാണ ജോലിക്കിടെ ബേക്കല്‍ സ്വദേശി കുഴഞ്ഞുവീണ് മരിച്ചു. ബേക്കല്‍ മൗവ്വലിലെ ബിഎം ബഷീറാണ്(52) മരിച്ചത്. സ്‌കൂള്‍കെട്ടിട നിര്‍മ്മാണ ജോലിക്കിടെ കുഴഞ്ഞുവീണ ബഷീറിനെ ആദ്യം ചെറുവത്തൂരിലെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

എന്നാല്‍ പിന്നീട് നില ഗുരുതരമായതിനാല്‍ പരിയാരം മെഡിക്കല്‍ കോളേജാസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. പരേതനായ വി.എം മുഹമ്മദിന്റെയും ആയിഷയുടെയും മകനാണ് അവിവാഹിതനായ ബഷീര്‍. സഹോദരങ്ങള്‍ :ഹാരിസ്(അബുദാബി), റസീന, റഹ്ന, പരേതനായ ഹാഷിം. ചന്തേര പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

Similar News