പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമം; ബന്ധു കസ്റ്റഡിയില്‍

Update: 2026-01-03 09:01 GMT

ബേക്കല്‍: പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ കയറി പീഡിപിക്കാന്‍ ശ്രമിച്ചതായി പരാതി. സംഭവത്തില്‍ പോക്‌സോ നിയമപ്രകാരം കേസെടുത്ത പൊലീസ് ബന്ധുവിനെ കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടിയുടെ അടുത്ത ബന്ധുവായ 50കാരനെയാണ് ബേക്കല്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന 16കാരിയെയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. മാതാപിതാക്കള്‍ ജോലിക്ക് പോയതിനാല്‍ പെണ്‍കുട്ടി വീട്ടില്‍ തനിച്ചായിരുന്നു. ഈ സമയം എത്തിയ ബന്ധു പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. പെണ്‍കുട്ടി നിലവിളിച്ചുകൊണ്ട് വീടിന് പുറത്തേക്ക് ഓടുകയായിരുന്നു. നിലവിളി കേട്ടെത്തിയ അയല്‍വാസികളാണ് പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയത്. മാതാപിതാക്കള്‍ വീട്ടിലെത്തിയ ശേഷം പെണ്‍കുട്ടി അവര്‍ക്കൊപ്പം സ്റ്റേഷനില്‍ പോയി പരാതി നല്‍കുകയായിരുന്നു.

Similar News