കളനാട് സ്വദേശി ദുബായില്‍ പനി ബാധിച്ച് മരിച്ചു

Update: 2025-12-29 08:05 GMT

ഉദുമ: കളനാട് സ്വദേശി ദുബായില്‍ പനി ബാധിച്ച് മരിച്ചു. കളനാട് പുളുന്തൊട്ടിയിലെ സിറാജുദ്ദീന്‍(29) ആണ് മരിച്ചത്. വൈറല്‍ പനി തലച്ചോറിനെ ബാധിച്ചതിനെ തുടര്‍ന്ന് ദുബായ് ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. ദുബായ് ഗ്ലോബല്‍ വില്ലേജിലെ ജീവനക്കാരനായിരുന്നു. രണ്ട് ദിവസം മുമ്പാണ് സിറാജുദ്ദീന് പനി ബാധിച്ചത്. തുടര്‍ന്ന് ഗുരുതര നിലയിലാവുകയായിരുന്നു. ഈയടുത്താണ് സിറാജുദ്ദീന്‍ നാട്ടില്‍ പോയി മടങ്ങിയത്.

Similar News