പൊലീസിനെ കണ്ട് രക്ഷപ്പെടുന്നതിനിടെ കാര്‍ മതിലിലിടിച്ചു; എം.ഡി.എം.എയുമായി മൂന്നുപേര്‍ അറസ്റ്റില്‍

By :  News Desk
Update: 2025-03-11 10:02 GMT

കാഞ്ഞങ്ങാട്: പൊലീസ് സംഘത്തെ കണ്ട് രക്ഷപ്പെടുന്നതിനിടെ അപകടത്തില്‍പ്പെട്ട കാറില്‍ നിന്ന് എം.ഡി.എം.എ മയക്കുമരുന്ന് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ അറസ്റ്റ് ചെയ്തു. കല്ലൂരാവി ബാവനഗറിലാണ് കാര്‍ അപകടത്തില്‍പ്പെട്ടത്.

ബാവനഗര്‍ തഫ്‌സീര്‍ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന മുജീബ് റഹ്മാന്‍(28), സഹോദരന്‍ പുഞ്ചാവിയിലെ എം. മുഫീദ്(25), പുഞ്ചാവിയിലെ എം. സുഹൈല്‍(26) എന്നിവരാണ് അറസ്റ്റിലായത്. പൊലീസിനെ കണ്ട് രക്ഷപ്പെടുന്നതിനിടെ ഇവര്‍ സഞ്ചരിച്ച കാര്‍ മതിലിലിടിച്ച് തകരുകയായിരുന്നു. പൊലീസിനെ കണ്ട് പിന്നോട്ടെടുത്തപ്പോള്‍ കാര്‍ മതിലിലിടിക്കുകയായിരുന്നു. സബ് ഇന്‍സ്‌പെക്ടര്‍മാരായ സി.വി രാമചന്ദ്രന്‍, വരുണ്‍, പി.കെ ആനന്ദകൃഷ്ണന്‍, പൊലീസ് ഉദ്യോഗസ്ഥരായ പ്രമോദ് കുമാര്‍ എ.കെ, അനില്‍ കെ.ടി, ഷൈജു വെള്ളൂര്‍, വിപിന്‍ കുമാര്‍ എ., അനൂപ് മാണിയാട്ട്, റമീസ് എന്നിവരുടെ നേതൃത്വത്തിലാണ് മയക്കുമരുന്ന് പിടികൂടിയത്.




Similar News