ദേശീയ സ്‌കൂള്‍ ജൂനിയര്‍ ഫുട്‌ബോള്‍: കേരളാ ടീമിന്റെ ഗോള്‍വല കാക്കാന്‍ മുസമ്മില്‍

Update: 2025-11-07 10:56 GMT

കാസര്‍കോട്: ഡിസംബര്‍ 15 മുതല്‍ പഞ്ചാബില്‍ നടക്കുന്ന ദേശീയ സ്‌കൂള്‍ ജൂനിയര്‍ ഫുട്‌ബോള്‍ മത്സരത്തിനുള്ള കേരളാ ടീമിന്റെ ഗോള്‍വല കാക്കാന്‍ കാസര്‍കോട് സ്വദേശി. കന്യപ്പാടി സ്വദേശിയും ചെര്‍ക്കള ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്ലസ്ടു വിദ്യാര്‍ത്ഥിയുമായ അഹ്മദ് മുസമ്മിലാണ് കേരളത്തിന്റെ ഗോള്‍ കീപ്പര്‍. കഴിഞ്ഞ മാസം തിരുവനന്തപുരത്ത് സമാപിച്ച സംസ്ഥാന ജൂനിയര്‍ സ്‌കൂള്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ മൂന്നാം സ്ഥാനം നേടിയ കാസര്‍കോട് ജില്ലാ ടീമിന്റെ ഗോള്‍ കീപ്പര്‍ മുസമ്മിലായിരുന്നു. മത്സരത്തില്‍ മികച്ച ഗോള്‍ കീപ്പറായും ഭാവി വാഗ്ദാനമായും ഈ മിടുക്കനെ തിരഞ്ഞെടുത്തിരുന്നു. കാസര്‍കോട് എസ്.ഐ ഫുട്‌ബോള്‍ അക്കാദമിയില്‍ സഹീറിന്റെ കീഴിലാണ് പരിശീലനം നേടിയത്. സംസ്ഥാനത്തെ ശ്രദ്ധേയ ക്ലബ്ബുകളായ മലബാര്‍ എഫ്.സി, മുത്തൂറ്റ് എഫ്.സി, കൊച്ചിന്‍ എഫ്.സി തുടങ്ങിയ ക്ലബ്ബുകള്‍ക്കായും മുസമ്മില്‍ ജേഴ്‌സി അണിഞ്ഞിട്ടുണ്ട്. ബംഗളൂരുവിലെ ക്വിക് സ്റ്റാര്‍ അക്കാദമിയുടെയും അംഗമാണ്. കന്യപ്പാടിയിലെ ഷാഫിയുടെയും നജിദയുടെയും മകനാണ്.

Similar News