ജില്ലാ ക്രിക്കറ്റ് ഡി ഡിവിഷന്‍ മത്സരം ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡണ്ട് എന്‍.എ അബ്ദുല്‍ ഖാദിര്‍ ഉദ്ഘാടനം ചെയ്യുന്നു
കാസര്‍കോട്: ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ നടത്തുന്ന 2024-25 വര്‍ഷത്തെ ജില്ലാ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റ് ഡി ഡിവിഷന്‍ മാന്യ കെ.സി.എ സ്റ്റേഡിയത്തില്‍ ആരംഭിച്ചു. ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡണ്ട് എന്‍.എ അബ്ദുല്‍ ഖാദിര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ടൂര്‍ണമെന്റ് കമ്മിറ്റി കണ്‍വീനര്‍ ഷാഹിദ് സി.എല്‍ സ്വഗതം പറഞ്ഞു. ടി.എം ഇക്ബാല്‍, ടി.എച്ച് മുഹമ്മദ് നൗഫല്‍, അലി പ്ലാസ, ഹമീദ് പടുവടുക്ക, ലത്തീഫ്, ഇജാസ്, അമ്പയര്‍മാരായ റിയാസ്, നസ്‌റുല്ല, സ്‌കോറര്‍ വിജേഷ് എന്നിവര്‍ സംബന്ധിച്ചു. ഉദ്ഘാടന മത്സരത്തില്‍ ഗ്രീന്‍ സ്റ്റാര്‍ എരിയാലിനെ 6 വിക്കറ്റിന് രാംദാസ് നഗര്‍ ഫ്രണ്ട്സ് പരാജയപ്പെടുത്തി.