ഇന്ത്യന്‍ ഫുട്‌ബോള്‍ താരം മാളവിക കാഞ്ഞങ്ങാട് പ്രസ് ഫോറത്തിന്റെ മുഖാമുഖം പരിപാടിയില്‍
കാഞ്ഞങ്ങാട്: വനിതാ ഫുട്‌ബോളിന് കൂടുതല്‍ പ്രധാന്യം ലഭിക്കണമെന്ന് ഇന്ത്യന്‍ ഫുട്‌ബോള്‍ താരം പി. മാളവിക പറഞ്ഞു. പ്രസ്‌ഫോറം സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. ഇന്ത്യന്‍ ടീമില്‍ അംഗമായതില്‍ തനിക്ക് ഏറെ അഭിമാനമുണ്ടെന്നും അടുത്ത വര്‍ഷം നടക്കുന്ന ഏഷ്യാ കപ്പില്‍ ഇന്ത്യന്‍ ടീമിനെ മുന്‍നിരയിലെത്തിക്കാന്‍ അത്യധ്വാനം ചെയ്യും. നാട്ടുകാരുടെ പിന്തുണയിലാണ് ഇതുവരെയുള്ള മത്സരങ്ങളില്‍ പങ്കെടുക്കാന്‍ സാധിച്ചതെന്ന് മാളവിക പറഞ്ഞു. ഫസലു റഹ്മാന്‍ അധ്യക്ഷത വഹിച്ചു. ബാബു കോട്ടപ്പാറ. കെ.എസ് ഹരി പ്രസംഗിച്ചു.