യൂണിറ്റി ചാരിറ്റബിള്‍ ട്രസ്റ്റ് കുടിവെള്ള പദ്ധതി നാടിന് സമര്‍പ്പിച്ചു

By :  Sub Editor
Update: 2025-08-19 10:35 GMT

യൂണിറ്റി ചാരിറ്റബിള്‍ ട്രസ്റ്റ് കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം എ.കെ.എം. അഷറഫ് എം.എല്‍.എ നിര്‍വ്വഹിക്കുന്നു

വൊര്‍ക്കാടി: ദുരിതമനുഭവിക്കുന്ന നിരവധി കുടുംബങ്ങള്‍ക്ക് അത്താണിയും ആശ്രയുമായി മാറുകയെന്നത് ഇന്നത്തെ കാലഘട്ടത്തിലെ ഏറ്റവും ശ്രേഷ്ഠമായ പ്രവര്‍ത്തനമാണെന്ന് എ.കെ.എം. അഷറഫ് എം.എല്‍.എ പറഞ്ഞു. നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന യൂണിറ്റി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകപരമാണെന്നും അദ്ദേഹം പറഞ്ഞു. വൊര്‍ക്കാടി പഞ്ചായത്തിലെ തല്‍ക്കി കൂട്രസ്തയില്‍ നിരവധി കുടുംബങ്ങള്‍ക്ക് വേണ്ടി നിര്‍മ്മിച്ച കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ട്രസ്റ്റ് പ്രസിഡണ്ട് സിറാജുദ്ദീന്‍ ടി.കെ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍ സ്വാഗതം പറഞ്ഞു. വൊര്‍ക്കാടി പഞ്ചായത്ത് പ്രസിഡണ്ട് ഭാരതി എസ്. മുഖ്യാത്ഥിയായിരുന്നു. മഞ്ചേശ്വരം ബ്ലോക്ക് മെമ്പര്‍ മൊയ്തീന്‍ കുഞ്ഞി, പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് അബ്ദുല്‍ മജീദ് ബി.എ, അബ്ദുല്‍ സലാം തെക്കില്‍, ഇല്യാസ് ഉപ്പള, മുഹമ്മദ് റഹീസ്, മുഹമ്മദ് ഷബീര്‍, അബൂബക്കര്‍ സിദ്ദീഖ് കെ., അബൂബക്കര്‍ റസ്‌വി സംസാരിച്ചു. മൊയ്തീന്‍ കുഞ്ഞി പുത്തബയെ ചടങ്ങില്‍ എം.എല്‍.എ ആദരിച്ചു. കുടിവെള്ള പദ്ധതി ജനറല്‍ കണ്‍വീനര്‍ ജാഫറലി എ.എന്‍ നന്ദി പറഞ്ഞു.


Similar News