ഉദുമ പഞ്ചായത്ത് കേരളോത്സവം: പാലക്കുന്ന് ബ്രദേര്‍സ് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടി

By :  Sub Editor
Update: 2025-10-07 10:14 GMT

പാലക്കുന്ന്: ഉദുമ പഞ്ചായത്ത് കേരളോത്സവത്തില്‍ പാലക്കുന്ന് ബ്രദേഴ്‌സ് ക്ലബ്ബ് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടി. വെടിക്കുന്ന് ബാരാ ബ്രദേഴ്‌സ്, ആറാട്ടുകടവ് എ.കെ.ജി ക്ലബ്ബുകള്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. 10 ദിവസം നീണ്ട പരിപാടിയുടെ സമാപന സമ്മേളനം പാലക്കുന്ന് അംബിക ഓഡിറ്റോറിയത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം.കെ വിജയന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് പി. ലക്ഷ്മി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് കെ.വി ബാലകൃഷ്ണന്‍, സ്ഥിരം സമിതി അധ്യക്ഷന്മാരായ സൈനബ അബൂബക്കര്‍, പി. സുധാകരന്‍, അംഗങ്ങളായ ബഷീര്‍ പാക്യര, ചന്ദ്രന്‍ നാലാംവാതുക്കല്‍, ഷൈനി മോള്‍, ജലീല്‍ കാപ്പില്‍, വി.കെ അശോകന്‍, നഫീസ പാക്യര, ബിന്ദു സുധന്‍, നിര്‍മല അശോകന്‍, പുഷ്പാവതി മുതിയക്കാല്‍, പഞ്ചായത്ത് അസി. സെക്രട്ടറി പി.പി പ്രവീണ്‍ കുമാര്‍, കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ സനുജ സൂര്യപ്രകാശ്, ഹരിത കര്‍മ സേന സെക്രട്ടറി ശശിത ബാലന്‍, കോര്‍ഡിനേറ്റര്‍ വിനോദ് വെടിത്തറക്കാല്‍ എന്നിവര്‍ പ്രസംഗിച്ചു.

ഉദുമ പഞ്ചായത്ത് കേരളോത്സവത്തില്‍ ചാമ്പ്യന്‍ഷിപ്പ് നേടിയ പാലക്കുന്ന് ബ്രദേഴ്‌സ് ക്ലബ്ബ്‌

Similar News