കാസര്‍കോട് ഗവ. കോളേജ് 'രണ്ടാമൂഴം' സംഗമം: ലോഗോ പ്രകാശനം ചെയ്തു

By :  Sub Editor
Update: 2025-10-07 11:21 GMT

കാസര്‍കോട് ഗവ. കോളേജ് 1985-1990 ബാച്ച് 'രണ്ടാമൂഴം' സംഗമത്തിന്റെ ലോഗോ പ്രകാശനം വിദ്യാനഗര്‍ തെരുവത്ത് മെമ്മോയിര്‍സില്‍ ഖാദര്‍ തെരുവത്ത് നിര്‍വ്വഹിക്കുന്നു

കാസര്‍കോട്: കാസര്‍കോട് ഗവ. കോളേജ് 1985-1990 ബാച്ച് ഡിസംബര്‍ 20ന് സംഘടിപ്പിക്കുന്ന മെഗാ സംഗമമായ 'രണ്ടാമൂഴം' പരിപാടിയുടെ ലോഗോ പ്രകാശനം വിദ്യാനഗര്‍ തെരുവത്ത് മെമ്മോയിര്‍സില്‍ നടന്ന ചടങ്ങില്‍ പ്രമുഖ വ്യവസായിയും കണ്ണൂര്‍ വിമാനത്താവള അതോറിറ്റി ഡയറക്ടറൂം സിനിമാ നിര്‍മ്മാതാവുമായ ഖാദര്‍ തെരുവത്ത് നിര്‍വ്വഹിച്ചു. മെഗാ മീറ്റ് ചെയര്‍മാന്‍ ടി.കെ നസീര്‍ അധ്യക്ഷത വഹിച്ചു. സീനിയര്‍ പൂര്‍വ വിദ്യാര്‍ത്ഥികളായ സി.എല്‍ ഹമീദ്, വേണു കണ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഫാറൂഖ് കാസിമി സ്വാഗതവും കെ.ടി രവികുമാര്‍ നന്ദിയും പറഞ്ഞു.


Similar News